ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.
Tag: new delhi
കുല്‍ഭൂഷന്‍റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലിവരെ അഴിപ്പിച്ചെന്നും, പാക്കിസ്ഥാന്‍റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിപ്പിച്ചെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കുല്‍ഭൂഷന്‍റെത് സമ്മര്‍ദ്ദത്തിന്‍റെ ശരീരഭാഷയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശനത്തിന് […]
107 കാരിക്ക് ജന്മദിനത്തില്‍ നിറഞ്ഞ ആലിംഗനം നല്‍കി രാഹുല്‍
ന്യൂഡല്‍ഹി: ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡല്‍ഹിയിലെ 107 കാരിക്ക് പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകള്‍ പങ്ക് വെച്ചതോടെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. എന്തുകൊണ്ട് രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു നല്‍കിയതും. രാഹുല്‍ ഗാന്ധി സുമുഖനായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് […]
ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍; ഓടിക്കൊണ്ടിരുന്ന കാറില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയയ്ക്കു സമാനമായ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്തു. ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, അവളെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തുമെന്ന സന്ദേശം പുലര്‍ച്ചേ 12.30ഓടെയാണ് പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഡല്‍ഹി സ്വദേശിയായ […]
മദ്യലഹരിയില്‍ യുവതി അമ്മക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു
ന്യുഡല്‍ഹി: മദ്യലഹരിയില്‍ യുവതി അമ്മയേയും സഹോദരനേയും വെടിവച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വീട്ടുകാരുമായി വഴക്കുണ്ടാക്കിയ യുവതി അവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് സ്ത്രീ ഉപയോഗിച്ചത്. വീട്ടില്‍ നിന്നുള്ള ബഹളം വെടിയൊച്ചകളും കേട്ടിരുന്നതായി അയല്‍വാസികളും പറയുന്നു. ഗുരുതരമായി പരുക്കേറ്റ അമ്മയേയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെന്നും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അയല്‍വാസികളെ ഉദ്ധരിച്ച് പോലീസ് പറയുന്നു. സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ […]
2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നു; മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ […]
2ജി സ്പെക്‌ട്രം കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടു. മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരെയാണ് വെറുതെ വിട്ടത്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് […]
ടെലിവിഷന്‍ അവതാരകന്‍ ഭാര്യയെ കൊന്നത് ഭൂതകാലത്തെ കുറിച്ച് പുറത്ത് പറയുമോ എന്ന് ഭയന്ന്
ന്യൂഡല്‍ഹി: പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കെ, ഭൂതകാലത്തെ കുറിച്ച് പുറത്ത് പറയുമോ എന്ന് ഭയന്ന് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടി വി അവതാരകന്‍ ശിക്ഷിക്കപ്പെട്ടത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയത് തന്‍റെ കള്ളത്തരങ്ങള്‍ ഭാര്യ വെളിപ്പെടുത്തുമോ എന്ന ആശങ്കയിലാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ഡല്‍ഹി കോടതി വ്യക്തമാക്കി. ഇല്യാസിയുടെ കൈയില്‍ രണ്ട് വ്യാജ പാസ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും വ്യാജ ഡിഗ്രിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും ഇയാള്‍ […]
2 ജി സ്പെക്‌ട്രം അഴിമതി; നിര്‍ണ്ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2 ജി സ്പെക്‌ട്രം അഴിമതിക്കേസിന്‍റെ വിധി ഇന്ന്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ സ്വകാര്യ ടെലികോം കമ്പനികളുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. മൂന്ന് കേസുകളിലാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. മന്ത്രി രാജയുടെയും ഡി.എം.കെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ […]
വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചു
ദില്ലി: ജെഡിയു സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഇന്ന് രാവിലെയാണ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ കണ്ട് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎയുടെ ഭാഗമായതോടെയാണ് വീരേന്ദ്രകുമാര്‍ രാജിതീരുമാനത്തില്‍ എത്തിയത്. നിതീഷിനൊപ്പം പോകാന്‍ കേരള ഘടകം തയ്യാറല്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്. അതേസമയം എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ […]










