‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ആദ്യ പ്രസവത്തിന് ധനസഹായം

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’  എന്നാണ് ഇതിന്‍റെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് […]

ഇന്ന്‍ സൂപ്പര്‍ മൂണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ഇന്ന്‍  ആകാശത്ത് ദൃശ്യമാകും. ഇന്ന്‍ ചന്ദ്രന്‍ പതിവിലേറെ തിളക്കവും പ്രകാശവുമുള്ളതായിരിക്കും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന ദിവസമായിരിക്കും. സാധാരണ കാണുന്നതിലും പതിനാല് ഇരട്ടി വലിപ്പത്തിലും മുപ്പത് ശതമാനം അധികം പ്രകാശത്തോടെയുമാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ഈ മാസത്തെ അവസാനദിനമായ 31 നും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. അതു കൊണ്ട് ഈ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ എന്നാകും അറിയപ്പെടുക. കഴിഞ്ഞ ഡിസംബര്‍ മൂന്നിനും സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു.

ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ്?

ന്യൂഡല്‍ഹി:  ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച്‌ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച്‌ വാഹനമോടിക്കുന്നത് […]

വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിക്ക് പ്രദര്‍ശനാനുമതി; പേര് ‘പത്മാവത്’ എന്നാക്കണം ​

ന്യൂഡല്‍ഹി: തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം ​ ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുമ്പ്  എഴുതിക്കാണിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.  വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. […]

ഈ വര്‍ഷം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് 17 ദേശസ്​നേഹ സിനിമകള്‍

ദില്ലി: 2017 ല്‍ ദൂരദര്‍ശനില്‍ ദേശസ്നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം വിവിധ ഭാഷകളിലായി ദേശസ്നേഹം സംബന്ധമായ 17 സിനിമകളാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ആണ് ഈ കാര്യം ലോക്സഭയില്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ […]

പാചക വാതകത്തിന്‍റെ പ്രതിമാസ വില വര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.   ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്‍റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി […]

അഞ്ചും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുറത്തു പറയാതിരിക്കാന്‍ 5 രൂപ പ്രതിഫലം

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ്​ പീഡിപ്പിക്കപ്പെട്ടത്​. സംഭവത്തില്‍  ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജയ്നുള്‍ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്തു.   ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.  ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് […]

പുകമഞ്ഞ്‌; ഡല്‍ഹിയില്‍ ഇന്നും 19 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 19 ട്രെയിനുകളാണ് റദ്ദാക്കിയത്.  26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.  ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിമൂന്നും.  

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍  ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.  മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ബില്ല് അപ്രായോഗികമാണെന്നും ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നതെന്നുമാണ് അവരുടെ […]

കുല്‍ഭൂഷന്‍റെ കുടുംബത്തെ അപമാനിച്ചെന്ന ഇന്ത്യയുടെ ആരോപണം; വിശദീകരണവുമായി പാക്കിസ്ഥാന്‍

ന്യൂ​ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍. ജാദവിന്‍റെ ഭാര്യ ചേ​ത​ന കൗ​ളിന്‍റെ ഷൂ ഊരിവാങ്ങിയത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. […]