ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മൊഴികളില്‍ വൈരുദ്ധ്യം

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുന്‍പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍ഐഎയുടെ […]

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കണമെന്ന് എഡ്വേഡ് സ്നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനു പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങളുയര്‍ത്തി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്നോഡന്‍. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സ്നോഡന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും സ്നോഡന്‍ വ്യക്തമാക്കുന്നു. ഇന്തയന്‍ ചാര സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്‍റെ (റോ) മുന്‍ തലവന്‍ കെ.സി. വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും, അല്ലാതെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുഐഡിഎഐയുടെ ട്വീറ്റിനേയും […]

വേദനസംഹാരി നല്‍കിയ നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചികിത്സ പിഴവു മൂലം മരണം. ഡോക്ടര്‍ വേദനാസംഹാരി നല്‍കി ഒരുമണിക്കൂറിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അതേ സമയം കുഞ്ഞിന് നല്‍കിയ വേദന സംഹാരിയില്‍ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്‍റെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 17ന് ഡല്‍ഹിയിലെ രോഹിണിയിലുള്ള ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്‍റെ ചുണ്ടിനുണ്ടായ ഒരു മുറിവിന് ഇതേ ആശുപത്രിയില്‍ വെച്ച്‌ സ്റ്റിച്ചിട്ടിരുന്നു. ഇതില്‍ നിന്നുണ്ടായ വേദന കാരണം അര മണിക്കൂറോളം കുട്ടി […]

നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ വീഡിയോ- video

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന്​ ചെയ്​ത പോസ്​റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന്​ കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്​. With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf — Congress (@INCIndia) January 14, 2018 […]

മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനിമുതല്‍ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്പോര്‍ട്ടിന്‍റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതോടെയാണ് പാസ്പോര്‍ട്ട്, വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയെന്ന് പാസ്പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമ വിദഗ്ദ്ധര്‍ അറിയിച്ചു. നിലവിലുള്ള പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും അവസാനത്തെ പേജില്‍ മേല്‍വിലാസവുമാണുള്ളത്. അതുകൊണ്ടായിരുന്നു ഈ രണ്ട് പേജുകളും ചേര്‍ത്ത് വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോര്‍ട്ട് ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ […]

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം  വ്യക്തമാക്കി. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷം പേരും. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും […]

ലാവലിന്‍ കേസ്; മുഖ്യമന്ത്രി ഉള്‍പ്പെടെ 3 പേര്‍ക്ക് സുപ്രീംകോടതി നോട്ടിസ്

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഹൈകോടതി കുറ്റവിമുക്തനാക്കിയ മൂന്നു പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ, എം. ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആര്‍. ശി​വ​ദാ​സ​ന്‍, കെ.ജി. രാജശേഖരന്‍ നായര്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി പരിഗണിച്ചത്. കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. 2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്‍റ്  സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്‌ഇബി […]

3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയര്‍ ഹോസ്റ്റസ് പിടിയില്‍

ന്യൂഡല്‍ഹി: ഹോങ്കോംഗില്‍ നിന്ന് 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് ഡയറക്‌ട്രേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും. ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയില്‍ എയര്‍വെയ്സ് ജീവനക്കാരിയില്‍ നിന്നും വന്‍ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയെന്നും ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതര്‍ അറിയിച്ചു. സ്കാനിംഗ് മെഷീന്‍ […]

ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ

ന്യൂഡല്‍ഹി: ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്ലിക്സ് ഇന്ത്യ പരിഹസിച്ചിരിക്കുന്നത്. Please provide #Aadhaar details for more information. pic.twitter.com/siuuLr1I06 — Netflix India (@NetflixIndia) January 4, 2018 ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്‍റെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്ലിക്സ് പോസ്റ്റ് ചെയ്തത്. സാങ്കേതിക വിദ്യകള്‍ […]

സമൂഹ മാദ്ധ്യമങ്ങളിലെ താരം മോദി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും മോദിക്ക് തന്നെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഫെയ്സ്ബുക്ക് പേജുകളില്‍ നടത്തിയ ഫെയ്സബുക്ക് സര്‍വേയിലാണ് ഈ റാങ്കുകള്‍ നിര്‍ണയിക്കപ്പെട്ടത്. മോദിക്ക് പിന്നിലെ രണ്ടാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ്. ഫെയ്സ്ബുക്ക് നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ‘സര്‍ക്കാര്‍, രാഷ്ട്രീയം’ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ലൈക്കുകളുള്ളത് പിയൂഷ് ഗോയലിന്‍റെ ഫെയ്സ്ബുക്ക് പേജിനാണ്. നാല് കോടിയിലധികം ലൈക്കുകളോടെ മോദിയുടെ […]