ഡല്‍ഹി: ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുമ്പോള്‍ അറിയുക അത് ഉപയോഗ ശൂന്യമാകുകയാണ്. പി.വി.സി, പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കേണ്ടതില്ലെന്ന് ആധാര്‍ കാര്‍ഡ് നല്‍കുന്ന യുണീക്ക് ഐഡന്റിറ്റി അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ .ഐ) സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നത് വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാദ്ധ്യതയുണ്ട്. ഇതിലെ വിവരങ്ങള്‍ ചോരാനും സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ https://eaadhaar.uidai.gov.in എന്ന സൈറ്റില്‍ നിന്ന് […]
Tag: new delhi
പദ്മാവതിന് പിന്നാലെ കങ്കണയുടെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം
ന്യൂഡല്‍ഹി: പദ്മാവത് ചിത്രത്തിന് പിന്നാലെ കംഗണാ റണാവത്തിന്‍റെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം. ‘മണികര്‍ണിക- ദി ക്യൂന്‍ ഒാഫ് ഝാന്‍സി’ എന്ന സിനിമയ്ക്ക് നേരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ബ്രാഹ്മണ സഭയാണ് സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി രംഗത്തെത്തിയത്. ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]
സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിക്കടുത്ത് സ്കൂള്‍ ബസില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഷഹീദാബാദില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പൊലീസും പ്രതികളും തമ്മില്‍ 30 മിനിട്ടോളം നീണ്ട് നിന്ന വെടിവയ്പിന് ശേഷമാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. വെടിവയ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ് വിദ്യാര്‍ഥികളുമായി പോകുന്ന ബസില്‍ നിന്ന് അഞ്ചു വയസുകാരനെ ബൈക്കിലെത്തിയ രണ്ട് […]
ഇതര സമുദായക്കാരിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി
ന്യൂഡല്‍ഹി ഇതര സമുദായക്കാരിയായ യുവതിയുമായി പ്രണയത്തിലായ യുവ ഫോട്ടോഗ്രാഫറെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി . അങ്കിത് എന്ന 23കാരനാണ് ദാരുണാന്ത്യം. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളും അമ്മാവനും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പോലീസ് അന്വേഷിക്കുകയാണ്. അയല്‍ക്കാരിയായ ഇരുപതുകാരിയുമായി മൂന്നുവര്‍ഷം മുന്‍പാണ് അങ്കിത് സ്നേഹത്തിലായത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതാണ് എതിര്‍പ്പിന് വഴിവെച്ചത്. തുടര്‍ന്ന്‍ ഇവര്‍ വീട് മാറുകയും ചെയ്തു. എന്നാല്‍ ഇരുവരും ബന്ധം വീണ്ടും തുടരുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവതിയുടെ അച്ഛനും […]
മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും
ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിദേശ കമ്പനികളുടെ മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. 15 ശതമാനം ആയിരുന്ന കസ്റ്റംസ് തീരുവ 20 ശതമാനം ആയി ഉയര്‍ത്തിയതോടെയാണ് വില ഉയരാന്‍ വഴിയൊരുങ്ങിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. നിലവില്‍ മൊബൈലിന്‍റെ ഭാഗങ്ങള്‍ വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയില്‍ […]
ഭാര്യയുടെ വീട്ടിലെ സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച തെലുങ്ക് താരം കുടുങ്ങി
ന്യൂഡല്‍ഹി: സിനിമാലോകത്തുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തെലുങ്കിലെ തിരക്കേറിയ യുവനടന്‍ കൃഷ്ണ റെഡ്ഡി(സാമ്രാട്ട് റെഡ്ഡി) ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സി സി ടി വി ക്യാമറകള്‍ മോഷ്ടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായിരിക്കുന്നു. കൃഷ്ണയുടെ ഭാര്യ ഹരിത റെഡ്ഡിയുടെ പരാതിയിലാണ് പൊലീസ് നടപടി. 2015ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ റെഡ്ഡി സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഹരിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു എന്നും അതിനാല്‍ ഇരുവരും മാറിത്താമസിക്കുകയായിരുന്നു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. […]
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കി വീണ്ടും ഭൂചലനം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡന കഥകള്‍ വീണ്ടും അരങ്ങേറുന്നു. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ദില്ലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരി പുത്രനായ 28 വയസുകാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ഞായറാഴ്ചയും പതിവുപോലെ കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് ഇരുവരും ജോലിക്ക് പോയി. ഞായറാഴ്ച ആയതിനാൽ പ്രതിയും വീട്ടിലുണ്ടായിരുന്നു. […]
സ്കൂള്‍ ബസ് തടഞ്ഞ് ഒന്നാം ക്ലാസുകാരനെ തട്ടികൊണ്ടുപോയി
ന്യൂഡല്‍ഹി: സ്കൂള്‍ ബസ് ആക്രമിച്ച് ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന് സമീപമെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ കാലിന് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് കടന്നുകളഞ്ഞു. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിവാദ ചിത്രം ;പത്മാവദ്’ ഇന്ന് തിയറ്ററിലേക്ക്; ബിജെപി സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെ വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തെ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. അതേസമയം ഉത്തര്‍ പ്രദേശില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകള്‍ ബലമായി അടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സമരക്കാര്‍ സര്‍ക്കാര്‍ ബസിന് തീയിട്ടു. നഗരത്തില്‍ ക്ലബ്ബുകളും ബാറുകളും രാത്രി […]










