ഹോളി: ഉച്ചയ്ക്ക് രണ്ടര വരെ മെട്രോ സര്‍വീസ് നടത്തില്ല

ന്യൂഡല്‍ഹി: ഹോളി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഡല്‍ഹി മെട്രോ രാവിലെ സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ സര്‍വീസ് പുനരാരാംഭിക്കുമെന്ന് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡല്‍ഹി മെട്രോയുടെ ഒരു ലൈനിലും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ സര്‍വീസ് ഉണ്ടായിരിക്കില്ല. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. പരസ്പരം നിറം പുരട്ടിയാണ് ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. നിറം പുരട്ടുന്നത് വഴി ശത്രുത അകലുമെന്നാണ് വിശ്വാസം.

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഇനി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.  മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിരിച്ചറിയില്‍ രേഖയില്‍ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല. ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പര്‍ കുട്ടിക്ക് ആധാര്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് […]

ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ പതിമൂന്ന് ഡിജിറ്റാകും. നിലവിലെ പത്ത് ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ പത്ത് അക്ക നമ്പരുകാര്‍ ഡിസംബര്‍ 18ന് മുമ്പായി പതിമൂന്ന് ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് ടെലിക്കോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അറിയിപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവമെന്നും രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.   […]

വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകനായ വധേഷ് പ്രജാപതിയാണ് അറസ്റ്റിലായത്. മുഖര്‍ജി നഗര്‍ പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാര്‍ സ്കൂളില്‍ പതിവായി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് മാനഭംഗക്കഥ പുറത്തറിയുന്നത്. കാഴ്ചയില്ലെന്ന് പറഞ്ഞ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക പതിവായിരുന്നുവെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അദ്ധ്യാപകനെ കുറിച്ച്‌ ഏഴ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ അഞ്ചോളം പേര്‍ പുതുതായി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

തിരക്കേറിയ റോഡില്‍ വെച്ച്‌ യുവതിയുടെ ചെവി മുറിച്ച്‌ കമ്മല്‍ മോഷണം

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തിരക്കേറിയ റോഡില്‍ വെച്ച്‌ യുവതിയുടെ ചെവി മുറിച്ച്‌ കമ്മല്‍ മോഷണം. 47കാരിയായ വന്ദന ശര്‍മയുടെ ചെവിയാണ് കമ്മല്‍ മോഷണത്തിനിടെ മുറിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തനിച്ച്‌ തന്നെ ആശുപത്രിയില്‍ ചെല്ലുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകുകയും ചെയ്തു. ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബന്ധുവിന്‍റെ  മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശര്‍മ്മ. പെട്ടെന്നാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച്‌ പറിച്ചതിന് ശേഷം അക്രമി […]

കാവേരി നദീജല തര്‍ക്ക കേസ്; കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതി വിധി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രിം കോടതിയുടെ വിധി.കര്‍ണാടകത്തിന് 14.75 ഘനയടി ജലം അധികമായി ലഭിക്കും. 2007ലെ കാവേരി നദീജല ട്രിബ്യൂണലിന്‍റെ വിധിയ്ക്കെതിരെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്‍റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു. നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. […]

കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. നാലാഴ്ചയ്ക്കകം വിധി പറയുമെന്ന് കഴിഞ്ഞമാസം ജനുവരി ഒമ്പതിന് കോടതി വ്യക്തമാക്കിയിരുന്നു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ  2007-ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്. കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കി. വിധിവരുന്നതോടെ […]

പ്രണയ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍

ന്യൂഡല്‍ഹി പ്രണയദിനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍. ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍  ആണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഹമ്മദാബാദിലെ സബര്‍മതി നദി തീരത്ത് വിശ്രമിക്കാനെത്തിയവരെയാണ് ബജ്രംഗള്‍ ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. വലന്റൈന്‍ ദിനാഘോഷത്തെ നേരത്തെ മുതല്‍ എതിര്‍ക്കുന്ന സംഘടനയാണ് ബജ്രംഗ് ദള്‍. ‘ലവ് ജിഹാദ്’ പോലെയുള്ളവ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ആഘോഷം എന്നാണ് ഇവരുടെ വാദം.   കുറുവടികളുമായി ‘ജയ് ശ്രീറാം’ വിളികളുമായാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ […]

ജോലി സ്ഥലത്തെ ലൈംഗിക പീഡനം; ഷീബോക്സില്‍ കേരളം മുന്നില്‍

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ പരാതി അറിയിക്കാനുള്ള ഷീബോക്സില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കേരളത്തില്‍ നിന്ന്. നാല് പരാതികള്‍. മൂന്ന് പരാതികളുമായി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്.  ആശയവിനിമയ വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്. തെലങ്കാനയില്‍ നിന്ന് രണ്ടും ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ബാക്കിയുള്ള പരാതികള്‍ ലഭിച്ചത്. മൂന്ന് മാസങ്ങള്‍ക്കിടെ 25 സ്ത്രീകള്‍ ഷീബോക്സില്‍ പരാതി നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി […]

കേ​ന്ദ്ര​സ​ര്‍​ക്കാരിന്‍റെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തിയോടൊപ്പം കേരളമില്ല

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബജറ്റില്‍ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി (എ​ന്‍.​എ​ച്ച്‌.​പി.​എ​സ്) കേ​ര​ളം അ​തേ​പ​ടി ന​ട​പ്പാ​ക്കി​ല്ല.  ‘ആ​യു​ഷ്​​മാ​ന്‍ ഭാ​ര​തി’​ന്​ കീ​ഴി​ല്‍ 10 കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക്​ അ​ഞ്ച്​ ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ​ര​ക്ഷ പ​ദ്ധ​തി​യാ​ണ്​ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ 4330 കോ​ടി രൂ​പ പ്ര​തി​വ​ര്‍​ഷം ഖ​ജ​നാ​വി​ല്‍ നി​ന്ന്​ കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​ ക​ണ​ക്ക് പു​റ​ത്ത്​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കേ​ര​ള​ത്തി​​ന്‍റെ  നി​ല​പാ​ട്. അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യെ​ന്ന പ്ര​ഖ്യാ​പ​നം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാജീ​വ്​ സ​ദാ​ന​ന്ദ​ന്‍ ചില മാധ്യമങ്ങളോട് പറഞ്ഞു. ഉ​യ​ര്‍​ന്ന പ്രീ​മി​യം […]