ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ പതിമൂന്ന് ഡിജിറ്റാകും. നിലവിലെ പത്ത് ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിലെ പത്ത് അക്ക നമ്പരുകാര്‍ ഡിസംബര്‍ 18ന് മുമ്പായി പതിമൂന്ന് ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് ടെലിക്കോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അറിയിപ്പ്.

ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവമെന്നും രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

 

 

 

 

prp

Related posts

Leave a Reply

*