മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മതി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്ബര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് […]

130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്‍; പുതിയ ചട്ടങ്ങളുമായ് ട്രായ്

ന്യൂഡല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു. ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാനാണ് ട്രായ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുക. ഇതുപ്രകാരം പ്രതിമസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കണമെങ്കില്‍ അധിക തുക […]

ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

മുബൈ: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും. റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം പുതിയ താരിഫ് നിരക്കുകള്‍ അവതരിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയും വന്നു. ഈ സാഹചര്യത്തിലാണ് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി നല്‍കുന്നതില്‍ നിന്നും […]

ഇനി പുതിയ സിംകാര്‍ഡ് സ്വന്തമാക്കാന്‍ ഈ നിബന്ധനകള്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി:  ഐഡി കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കില്‍ ഏത് സിംകാര്‍ഡും ലഭ്യമാകും എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. നവംബര്‍ അഞ്ച് മുതല്‍ പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ടെലിക്കോം വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്‍റെ സഹായം വേണ്ടിവരും. മാത്രമല്ല പുതിയ കണക്ഷന്‍ എടുക്കാന്‍ വരുന്ന ഉപയോക്താവിന്‍റെ ഫോട്ടോ ആപ്പ് വഴി തല്‍സമയം പകര്‍ത്തും. ഒപ്പം തിരച്ചറിയല്‍ […]

പതിമൂന്നക്ക മൊബൈല്‍ നമ്പര്‍; അറിയേണ്ടതെല്ലാം

പതിമൂന്നക്ക മൊബൈല്‍ നമ്പറുകള്‍ നിലവില്‍ വരുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലികോം വിഭാഗം പതിമൂന്നക്ക മൊബൈല്‍ നമ്പര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേടിക്കേണ്ട, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പതിമൂന്നക്കമാകില്ല. എം2എം(മെഷീന്‍ ടു മെഷീന്‍) ആശയവിനിമയത്തിനും കാര്‍ ട്രാക്കിങ് ഉപകരണങ്ങള്‍ക്കും മാത്രമെ ഇവ  വരൂ എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നക്ക നമ്പറുകളെപ്പറ്റി അറിയേണ്ടതെല്ലാം: 1. മൊബൈല്‍ നമ്പറുകളിലും മാറ്റം വരുമെന്നുറപ്പാണ്. പക്ഷേ നിങ്ങളുടെ മൊബൈല്‍ നമ്പറുകളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ എം2എം സിം കാര്‍ഡുകള്‍ക്ക് മാത്രമെ ഈ നമ്പറുകള്‍ […]

ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ പതിമൂന്ന് ഡിജിറ്റാകും. നിലവിലെ പത്ത് ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ പത്ത് അക്ക നമ്പരുകാര്‍ ഡിസംബര്‍ 18ന് മുമ്പായി പതിമൂന്ന് ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് ടെലിക്കോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അറിയിപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവമെന്നും രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.   […]