പരസ്ത്രീബന്ധം; ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

ചണ്ഡീഗഢ്: പരസ്ത്രീബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു.പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്.

കഴിഞ്ഞ രാത്രി ആസാദ് ഉറങ്ങി കിടക്കുമ്പോഴാണ് യുവതിയുടെ ആക്രമണം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു അക്രമത്തിന് പ്രകോപിപ്പിച്ചത്. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച്‌ ബോധം കെടുത്തിയ ശേഷം  ഭര്‍ത്താവിന്‍റെ  ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ടോയ് ലറ്റില്‍ ഇട്ട് ഫ് ളഷ് ചെയ്തു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില മോശമാണെന്ന് ജലന്ദര്‍ പോലീസ് കമ്മിഷണര്‍ സതീന്ദര്‍ കുമാര്‍ വ്യക്തമാക്കി. രക്തപ്രവാഹം ഇപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു.

 

 

prp

Related posts

Leave a Reply

*