ഷുഹൈബ് കുടുംബസഹായ ഫണ്ട് പിരിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കുടുംബത്തിന് വേണ്ടിയുള്ള സഹായധനം പിരിക്കാനെത്തിയ കോണ്‍ഗ്രസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ളിയേരി ബൂത്ത് പ്രസിഡന്‍റ് ഗോപാലനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം നടന്നത്. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സി.പി.എം പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് കണ്ണൂരില്‍ സമാധാന യോഗം നടക്കാനിരിക്കെയാണ് വീണ്ടും അക്രമം ഉണ്ടായത്. അതേസമയം, ഷുഹൈബിന്‍റെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ഉ​മ്മന്‍​ചാ​ണ്ടി​യ​ട​ക്കം യു.​ഡി.​എ​ഫി​ന്റെ പ്ര​ധാന നേ​താ​ക്ക​ളെ​ല്ലാം സ​ത്യാ​ഗ്ര​ഹ​വേ​ദി​യി​ലെ​ത്തി സ​മ​ര​ത്തി​ന് പി​ന്തുണ പ്ര​ഖ്യാ​പി​ച്ചു.

 

 

 

prp

Related posts

Leave a Reply

*