കൊച്ചി: സംസ്ഥാനത്ത് സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്ബതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. ഇടിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍ താഴെയാണ്. ഇപ്പോള്‍ ഖരീഫ് സീസണിലെ വിളവാണ് മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിലോടെ റബി സീസണിലെ വിളവ് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്ന് മാര്‍ക്കറ്റ് […]
Tag: Kochi
വിവാദ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി
കൊച്ചി: അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ഫേസ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി. ഗ്രൂപ്പ് അഡ്മിന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. നിയമപരമായ ചില പ്രശ്നങ്ങളാല്‍ ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന് അഡ്മിന്‍ അറിയിച്ചു. കടുത്ത വംശീയ അധിക്ഷേപവും കേട്ടലറക്കുന്ന തെറിയും പോസ്റ്റുകളില്‍ നിറഞ്ഞതോടെ സമീപ ദിവസങ്ങളില്‍ ഈ ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീകള്‍ക്കു നേരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടു. താരങ്ങളെ ആരാധിക്കുന്നവരുടെ കൂട്ടമായി തുടങ്ങിയ ഒന്നരലക്ഷം പേരോളമുള്ള ഗ്രൂപ്പാണിത്. ഇതില്‍ കൂടുതലും […]
എറണാകുളത്ത് സ്ത്രീ മരിച്ച നിലയില്‍
കൊച്ചി: പനങ്ങാട് മരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് ചാത്തമ്മേല്‍ ജെസി (52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ വീടിന് പിറകിലായിരുന്നു മൃതദേഹം. മുഖത്ത് പാടുകളുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള യുടെ ആഭിമുഖ്യത്തില്‍ ‘ഭിക്ഷാടന വിമുക്ത കേരളം’ ഒപ്പ് ശേഖരണ കാമ്പയിന്‍റെ ജില്ലാ തല ഉദ്ഘാടനവും, കുട്ടികള്‍ക്കായുള്ള സൗജന്യ കൗണ്‍ലിംഗ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നടന്നു. എ ഇ ഒ അജിത്ത് പ്രസാദ് തമ്പി ചടങ്ങിന്‍റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത സിനിമാ- ടെലിവിഷന്‍ താരം കെ.കെ.സുധാകരന്‍ ഒപ്പു ശേഖരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി. ആര്‍. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. […]
നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം; കരയ്ക്കടുക്കാതെ അന്വേഷണം
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് മലയാളികളെ പോലും അമ്പരപ്പിച്ച ആക്രമണം നടന്നത്. രാത്രി ഒമ്പതരയോടെ സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ കളമശ്ശേരി,തൃക്കാക്കര,കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍ ഇവരെ പടമുകളിലുള്ള ,സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. ലാലാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് മാര്‍ട്ടിനെ ചോദ്യം ചെയ്തതോടെയാണ് സുനില്‍കുമാര്‍ അടക്കമുള്ളവരെക്കുറിച്ച് […]
നിരക്ക് വര്‍ധനയില്‍ അതൃപ്തി; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, റോഡ് ടാക്സ് തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചൊവി കൊണ്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ […]
കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്കു കാരണം അസറ്റിലിന്‍ വാതകം
കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ച്ചയാണെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനയിലാണ് വാതകച്ചോര്‍ച്ചയാണ് കാരണമെന്ന് സ്ഥിരീകരിച്ചത്. ഗ്യാസ് കട്ടറില്‍ നിന്നും തലേദിവസം വാതകം ചോര്‍ന്നിരുന്നു. എന്നാല്‍ വാതകം എങ്ങനെ ചോര്‍ന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. അസറ്റിലിന്‍ കത്തിയാല്‍ വിഷവാതകമായി മാറാന്‍ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും മറ്റും ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ […]
കൊച്ചി കപ്പല്‍ ശാലയിലെ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 3 മരണം
കൊച്ചി: കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ […]
സ്വര്‍ണ്ണവില കൂടി
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി
കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. […]










