നഗരത്തില്‍ യാചക നിരോധനം നടപ്പാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: കൊച്ചി നഗരത്തില്‍ യാചക നിരോധനം ശക്തമായി നടപ്പാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ തീരുമാനം. ഇതു സംബന്ധിച്ച ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ 14 നു ശേഷം യോഗം വിളിക്കും. യാചകരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനങ്ങളില്‍ നിന്ന് പൊതുജനത്തെ പിന്തിരിപ്പിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡിവിഷന്‍ തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി. തെരുവുബാല്യവിമുക്ത കേരളം എന്ന ലക്ഷ്യവുമായി വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി […]

ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്‍റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. 2010 ല്‍ […]

വയറിളക്കി തൊണ്ടിമുതല്‍ വീണ്ടെടുത്തു; സിനിമാക്കഥ പോലെ ഒരു മോഷണ കഥ

കൊച്ചി: ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസാങ്ങലായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയത്. പ്രതിയുടെ വയറിനുള്ളിലായ തൊണ്ടിമുതല്‍ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പാവം പോലീസുകാര്‍. പഴവും വെള്ളവും അങ്ങനെ പല പരീക്ഷണങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വയറിളക്കാനുള്ള മരുന്നു തന്നെ കൊടുത്തതോടെ കാത്തിരിപ്പു ഫലം കണ്ടു, തൊണ്ടിമുതല്‍ പൊലീസിന്‍റെ കസ്റ്റഡിയിലായി, പ്രതി റിമാന്‍ഡിലും. വിഴുങ്ങിയ കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ്കുമാറിന്‍റെ വയറ്റില്‍നിന്നാണ്  പൊലീസ് മോഷ്ടിച്ച അരപ്പവന്‍റെ മോതിരം പുറത്തെടുത്തത്. ലിസി മെട്രൊ സ്റ്റേഷനു സമീപത്തെ […]

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല

അങ്കമാലി. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല. അങ്കമാലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന  നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.  വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്‍റെ […]

ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്; എല്ലാ പ്രതികളും ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി കോടതിയാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്‍റെ കോപ്പി കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദിലീപ് […]

കൊച്ചി നഗരത്തില്‍ ഷീ ലോഡ്ജ് വരുന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച്‌ ഷീ ലോഡ്ജ് വരുന്നു. നഗരസഭയാണ് ബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുന്നത്. ദിനം പ്രതി ഏറെ സ്ത്രീകള്‍ എത്തുന്ന എറണാകുളത്ത് ഹോസ്റ്റലുകളില്‍ സൗകര്യം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.ഈ സാഹചര്യം കണക്കിലെടുത്ത് ലോഡ്ജ് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നഗരസഭയും കുടുംബശ്രീയും ചേര്‍ന്നായിരിക്കും ഷീ ലോഡ്ജ് നടപ്പിലാക്കുക. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു ദിവസം വരെ സ്ത്രീകള്‍ക്ക് ഇവിടെ താമസിക്കാം. തുച്ഛമായ വാടകയില്‍ താമസവും ഭക്ഷണവും ലഭിക്കും. […]

നടി ആക്രമിക്കപ്പെട്ട കേസ്; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. മുന്‍പ് കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞിരുന്നു . തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പൊലീസ് സന്നദ്ധമാകുകയായിരുന്നു . […]

നെയില്‍പോളിഷ് കളയാന്‍ എടുത്തുവെച്ച മണ്ണെണ്ണ കുടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു

കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്‍റെ ഒന്നര വയസുള്ള ഏകമകന്‍ അഭിനവ് ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിയില്‍ നിലത്തുവീണ നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തുവച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു. മണ്ണെണ്ണ എടുത്തുവച്ചപ്പോള്‍ ഫോണ്‍ ബെല്‍ അടിക്കുന്നതു കേട്ട് അമ്മ അതെടുക്കാന്‍ പോയ സമയത്താണ് കുഞ്ഞ് അതെടുത്തു കുടിച്ചത്. വായിലും മൂക്കിലും മണ്ണെണ്ണ പോയി […]

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ പോലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്.ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് കോടതിക്ക് തോന്നുന്നുവെങ്കില്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച്‌ സംഭാഷണം രേഖപ്പെടുത്തി നല്‍കാന്‍ തയാറാണെന്ന് പ്രോസിക്യുഷന്‍ […]

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നത് കോടതിയലക്ഷ്യം; ജേക്കബ് തോമസിന് വീണ്ടും വിമര്‍ശനം

കൊച്ചി : പാറ്റൂര്‍ ഭൂമിക്കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിരുന്നു. പാറ്റൂര്‍ കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് അഞ്ചാം പാഠം: സത്യത്തിന്‍റെ കണക്ക് എന്ന പേരില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൈപ്പിട്ട് മൂടിയ സത്യം 30 […]