നടുറോഡില്‍ ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച്‌ മനസ് മരവിച്ച സമൂഹം

കൊച്ചി:  ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മനസ് കാണിക്കാതെ നോക്കിനിന്ന ജനം മനസാക്ഷി മരവിപ്പിച്ച സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തല കറങ്ങി റോഡിലേക്ക് വീണത്. നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി ഫു്ടപാത്തിലേക്ക് വീണ സജിയെ കണ്ടെങ്കിലും ഇയാളെ ആശുത്രിയില്‍ കൊണ്ടുപോകാനോ, ഒന്നു തിരിഞ്ഞു നോക്കാനോ സ്ഥലത്ത് കൂടി നിന്നവര്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. […]

അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി അനൂപ്‌- VIDEO

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ  നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത വാഹനപണിമുടക്ക് പുരോഗമിക്കുകയാണ്.  കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജന ജീവിതത്തെയാണ്  ഇത് ബാധിച്ചുകൊണ്ടിരിക്കുന്നത്. ദിനംപ്രതിയുള്ള ഈ വിലക്കയറ്റത്തിനെതിരെ ശക്തമായി മുന്നോട്ടു വന്നിരിക്കുകയാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിലെ ജീവനക്കാരനായ അനൂപ്‌. നെടുമ്പാശ്ശേരി മുതല്‍ വൈറ്റിലയിലുള്ള  ഓഫീസ് വരെ സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടാണ് അനൂപ്‌ തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ”അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ പ്രതികരിക്കാതിരിക്കുമ്പോള്‍ […]

പക്ഷാഘാതം; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.      

നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് […]

പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; മേലധികാരികള്‍ക്കെതിരായ കുറിപ്പ്​ വിവാദമാകുന്നു.

കൊ​ച്ചി: എ​റ​ണാ​കു​ളം ലോഡ്​ജ്​ മുറിയില്‍ തൂങ്ങിമരിച്ച നോ​ര്‍​ത്ത് പൊ​ലീ​സ്​ പ്ര​ബേ​ഷ​ന​റി എ​സ്. ​ഐ ഗോ​പ​കു​മാ​റിന്‍റെ​ മേലധികാരികള്‍ക്കെതിരായ ആത്മഹത്യാ കുറിപ്പ്​ വിവാദമാകുന്നു. ഞായറാഴ്​ചയാണ്​ തി​രു​വ​ന​ന്ത​പു​രം ഊ​രു​ട്ട​മ്പലം ഗോ​വി​ന്ദ​മം​ഗ​ലം മേ​ലേത​ട്ട​ന്‍​വി​ള വി​ജ​യ​ഭ​വ​നി​ല്‍ ടി. ​ഗോ​പ​കു​മാ​റി​നെ​​ (40) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ ​ലോഡ്​ജില്‍​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​റു​മാ​സം മു​മ്പാണ് ഗോപകുമാര്‍ നോ​ര്‍​ത്ത് സ്​​റ്റേ​ഷ​നി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. മേ​ല​ധി​കാ​രി​ക​ളു​ടെ പീ​ഡ​ന​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ മുറിയില്‍ നിന്നും കണ്ടെത്തിരുന്നു. ഇതില്‍ നോര്‍ത്ത്​ പൊലീസ്​ സ്​റ്റേഷന്‍ എസ്​.എച്ച്‌​.ഒ കെ.ജെ പീറ്റര്‍, എസ്​.​എെ […]

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം ആരുടേത്..? പുതിയ വാദവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കച്ചിത്തുരുമ്പാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. ‘ഓണ്‍ ചെയ്യൂ.’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ മറച്ചു വെയ്ക്കുകയാണെന്നും അഭിഭാഷകന്‍ […]

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിനെ കുടുക്കാനുള്ള കെട്ടുകഥയോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവുകള്‍. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും നടന്നത് നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ആസൂത്രണം ചെയ്ത പ്ലാനായിരുന്നു എന്നും വാഹനമോടിച്ച രണ്ടാംപ്രതി മാര്‍ട്ടിനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്‍റെ വെളിപ്പെടുത്തിലിന്‍റെ വിശദാംശങ്ങള്‍ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി […]

നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് കടുപ്പിച്ച്‌ അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നാണ് പോലീസ് നിലപാട്. ഈ നിലപാട് അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ദിലീപിന്‍റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വിചാരണ നാളെ തുടങ്ങാനിരിക്കെ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്‍റെ വിചാരണ നാളെ  തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുന്‍ കാമുകന്‍ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ 18 നായിരുന്നു കൊലപാതകം. സ്വന്തം മകള്‍ നാലുവയസുള്ളപ്പോള്‍ വീടിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു […]

ചോറ്റാനിക്കരയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ

കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും നാലുവയസ്സുകാരിയായ മകളെ കൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. രണ്ടാം പ്രതികളായ റാണിക്കും ബേസിലിനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനത്തിനു മുമ്പേ  രഞ്ജിത്ത്  ജയിലില്‍ വച്ച്‌ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോടതി പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ […]