പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; മേലധികാരികള്‍ക്കെതിരായ കുറിപ്പ്​ വിവാദമാകുന്നു.

കൊ​ച്ചി: എ​റ​ണാ​കു​ളം ലോഡ്​ജ്​ മുറിയില്‍ തൂങ്ങിമരിച്ച നോ​ര്‍​ത്ത് പൊ​ലീ​സ്​ പ്ര​ബേ​ഷ​ന​റി എ​സ്. ​ഐ ഗോ​പ​കു​മാ​റിന്‍റെ​ മേലധികാരികള്‍ക്കെതിരായ ആത്മഹത്യാ കുറിപ്പ്​ വിവാദമാകുന്നു.

ഞായറാഴ്​ചയാണ്​ തി​രു​വ​ന​ന്ത​പു​രം ഊ​രു​ട്ട​മ്പലം ഗോ​വി​ന്ദ​മം​ഗ​ലം മേ​ലേത​ട്ട​ന്‍​വി​ള വി​ജ​യ​ഭ​വ​നി​ല്‍ ടി. ​ഗോ​പ​കു​മാ​റി​നെ​​ (40) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ ​ലോഡ്​ജില്‍​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​റു​മാ​സം മു​മ്പാണ് ഗോപകുമാര്‍ നോ​ര്‍​ത്ത് സ്​​റ്റേ​ഷ​നി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

മേ​ല​ധി​കാ​രി​ക​ളു​ടെ പീ​ഡ​ന​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ മുറിയില്‍ നിന്നും കണ്ടെത്തിരുന്നു. ഇതില്‍ നോര്‍ത്ത്​ പൊലീസ്​ സ്​റ്റേഷന്‍ എസ്​.എച്ച്‌​.ഒ കെ.ജെ പീറ്റര്‍, എസ്​.​എെ വിപിന്‍ ദാസ്​ എന്നിവരുടെ മാനസിക പീഡനം മൂലമാണ്​ മരിക്കുന്നതെന്നും എഴുതിയിരുന്നു.

”എത്രയും സ്​നേഹമുള്ള എ​​ന്‍റെ അമ്മയും സൗമ്യയും കുഞ്ഞുമക്കളും അറിയുന്നതിന്​. അടുത്തിടയായി ഞാന്‍ ഒൗദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്​. നോര്‍ത്ത്​ പൊലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്‌​.ഒ കെ.ജെ പീറ്റര്‍, എസ്​.​െഎ വിപിന്‍ ദാസ്​ എന്നിവര്‍ ചേര്‍ന്ന്​ എന്നെ മാനസികമായി തുടര്‍ന്ന്​ ജീവിക്കാന്‍ അനുവദിക്കാത്തവിധം അതീവ സമ്മര്‍ദ്ദത്തിലാഴ്​ത്തിയിരിക്കയാണ്​. മേല്‍പറഞ്ഞ ഉദ്യോഗസ്ഥരുടെ കീഴില്‍ എനിക്കിനി ജോലി തുടര്‍ന്നുപോകാന്‍ ആവില്ല. തുടര്‍ന്ന്​ മറ്റൊരിടത്തേക്ക്​ എനിക്ക്​ പോകാന്‍ വയ്യ. മരണം മാത്രമേ ആശ്രയമുള്ളൂ.
എ​​െന്‍റ മക്കളെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലെന്ന ദുഃഖം മാത്രം അവശേഷിക്കുന്നു.” – എന്നതാണ്​ കത്തിലെ ഉള്ളടക്കം.

മൃതദേഹം ഇന്‍ക്വസ്​റ്റ്​ നോര്‍ത്ത്​ പൊലീസ്​ സ്​റ്റേഷനിലെ ജബ്ബാര്‍ സാറിനെ കൊണ്ട്​ ചെയ്യിക്കണമെന്നും പീറ്റര്‍ വിപിന്‍ ദാസ്​ എന്നിവരെ മൃതദേഹം കാണാന്‍ കൂടി അനുവദിക്കരുതെന്നും ഗോപകുമാര്‍ കുറിപ്പില്‍ എഴുതിയിരുന്നു.

ഗോപകുമാറിന്‍റെ മരണം പോലീസ് സേനയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് പോലീസുകാര്‍ ആത്മഹത്യ ചെയ്ത സംഭവത്തെ ഗൗരവമായി കാണുന്നു എന്ന് ഡിജിപിയും പ്രതികരിച്ചിട്ടുണ്ട്. കേസ് ഡിസിപി അന്വേഷിക്കും എന്നും അദ്ദേഹം അറിയിച്ചു. ഗോപകുമാറിന്‍റെ ബന്ധുക്കളും ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിട്ടിണ്ട്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കും വരെ നിയമപോരാട്ടം നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാര്‍. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. നേരത്തെ എക്സൈസ് വകുപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. പിഎസ് സി വഴിയാണ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തുന്നത്

prp

Related posts

Leave a Reply

*