ഐ.എസ്.എല്‍. മാമാങ്കം കൊച്ചിയില്‍

മുംബൈ: ഐഎസ്‌എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്‍റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന  മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. നവംബര്‍ 17-നാണ് ഐഎസ്‌എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.  

ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാല് മാസത്തോളം പ്രായമുള്ള ഭ്രൂണം ചെറിയ പേപ്പര്‍ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് നടുറോഡില്‍ വീണു കിടക്കുന്ന നിലയില്‍  പെട്ടി കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ്  കുഞ്ഞിന്‍റെ  ഭ്രൂണം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

സ്ത്രീ സംവരണത്തില്‍ മുഴുകി കേരളം; ഷെഫീഖിന് നീതിയില്ല

കൊച്ചി:  സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ കൂടുന്നതിനനുസരിച്ച് അവരുടെ കടിഞ്ഞാണില്ലാ പ്രവൃത്തികളും  കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം  കൊച്ചിയില്‍ നടന്ന സംഭവം. എന്നാല്‍  യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്ക്  നീതി ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ  പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്‍റെ  നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച്‌ കുമ്പളം  സ്വദേശിയായ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തങ്ങള്‍ വിളിച്ച  […]

ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ അറസ്റ്റില്‍

കൊച്ചി: ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ പോലീസ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ​ സ്വ​ദേ​ശി​നി​ക​ളാ​യ  എ​യ്ഞ്ച​ല്‍ ബേ​ബി  ക്ലാ​ര സി​ബി​ന്‍, പ​ത്ത​നം​തി​ട്ടയിലെ  ​ ​ഷീ​ജ എ​ന്നി​വരെയാണ് മ​ര​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ബു​ധ​നാ​ഴ്ച രാ​വി​ലെയാണ്  സംഭവം നടന്നത്. ക​രി​ങ്ക​ല്ല് കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ത​ല​ക്ക്​ പ​രി​ക്കേ​റ്റ ടാ​ക്​​സി ഡ്രൈ​വ​ര്‍ കുമ്പളം  സ്വ​ദേ​ശി  ഷ​ഫീ​ഖി​നെ  എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതികള്‍ വി​ളി​ച്ച ടാ​ക്സി​യി​ല്‍ മ​റ്റൊ​രാ​ള്‍ ക​യ​റു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രശ്നം തുടങ്ങിയത്. […]