കൊച്ചിയിൽ ഗുണ്ടാ ആക്രമണത്തിൽ സിനിമാ നിർമാതാവിനു പരുക്ക്

കൊച്ചിയിലുള്ള ഹോട്ടലില്‍ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ ആക്രമണത്തിൽ ചലച്ചിത്ര നിർമാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കും, ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും പരുക്ക്. നിർമാതാവ് മഹാ സുബൈർ, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, തമ്മനം ഇടശ്ശേരി മാൻഷൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലം സ്വദേശി പ്രകാശ് എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണു പതിനഞ്ചോളം വരുന്ന യുവാക്കളുടെ സംഘം ഇവരെ ആക്രമിച്ചത്.

prp

Related posts

Leave a Reply

*