കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരിയുടെ നീക്കം

കൊച്ചി : കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കമെന്ന് കണ്ടെത്തല്‍. ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പുതിയ കണ്ടെത്തലോടെ നടി ലീന മരിയ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്‍റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിന്‍ഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് […]