റഫറിയെ അസഭ്യം പറഞ്ഞ മെസ്സിക്കു നാല് മൽസരങ്ങളിൽ വിലക്ക്

അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് നാലു രാജ്യാന്തര മൽസരങ്ങളിൽനിന്ന് വിലക്ക്. കഴിഞ്ഞ ദിവസം നടന്ന ചിലെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ്‌ ഫിഫയുടെ ഈ തീരുമാനം. ആറര ലക്ഷത്തോളം രൂപ പിഴയും വിലക്കിനോടൊപ്പം വിധിച്ചിട്ടുണ്ട്. 2018ൽ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഇരിക്കുന്ന അർജന്റീനയ്ക്ക് മെസ്സിയുടെ ഈ വിലക്ക് തിരിച്ചടിയാകും. ചിലെയ്ക്കെതിരായ മൽസരത്തിൽ മെസ്സി പെനൽറ്റിയിൽനിന്ന് നേടിയ ഗോളിൽ അര്‍ജന്റീന വിജയിച്ചിരുന്നു.

prp

Related posts

Leave a Reply

*