സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതുവരെ സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത് 8 ഐടി കമ്പനികളാണ്. കൂടുതല്‍ യുഎസ് കമ്പനികള്‍ ഈ വര്‍ഷം എത്തുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതരുടെ പ്രതീക്ഷ. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെടെ 27 കമ്പനികള്‍ എത്തുമെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ കെട്ടിടത്തില്‍ 70 ശതമാനം സ്ഥലവും വിറ്റു പോയെന്നാണ് അധികൃതരുടെ വിശദീകരണം. ഇപ്പോള്‍ വെറും 1000 പേര്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്, എന്നാല്‍ 4 മാസത്തിനുള്ളില്‍ അത് 2500 ആയി ഉയരുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതരുടെ വിലയിരുത്തല്‍.

prp

Related posts

Leave a Reply

*