ഗവര്‍ണര്‍ ഇന്ന് ചെന്നൈയില്‍

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ശശികലയും പനീര്‍ ശെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന 131  എംഎല്‍എ മാരെ ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ തന്‍റെ വശത്തേക്ക് ചാടുമെന്ന പ്രതീക്ഷയിലാണ് പനീര്‍ശെല്‍വം  ക്യാംപ്. എഐഎഡിഎംകെ എംപിമാർ ഇന്ന് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എഐഎഡിഎംകെയുടെ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം ബാങ്കിന് കത്തയച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*