കൊച്ചി: ഒാഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി നിലവില്‍ 80 ബോട്ടുകളാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്. 80 മുതല്‍ 110 നോട്ടിക്കല്‍ മൈല്‍ വരെയാണ് ഇവ അരിച്ചുപെറുക്കല്‍ നടത്തുന്നത്. 110 മുതല്‍ 200 വരെ നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും എട്ട് കപ്പലുകള്‍ […]
Tag: Kochi
”ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു”; മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ ”ഞാന്‍ 21-06-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം […]
നടിയെ ആക്രമിച്ച കേസ്; അനുബന്ധ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇന്ന് പ്രതികള്‍ക്ക് നല്‍കും
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി അക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കോടതി ഇന്ന് പ്രതികള്‍ക്ക് നല്‍കും. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിനായി നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപ് കഴിഞ്ഞ 16ാം തിയതി കോടതിയില്‍ ഹാജരാകുകയും കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റുകയും ഷൂട്ടിങ്ങുള്ളതിനാല്‍ 19 ന് നേരിട്ട് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്ന് ദിലീപ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. റിമാന്‍റ് കാലാവധി അവസാനിക്കുന്നതിനാല്‍ പള്‍സര്‍ സുനി […]
”യുവതി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു”; ഉണ്ണിമുകുന്ദന്‍റെ പരാതി സത്യമോ?
കൊച്ചി: യുവതി ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ് നടന്‍ ഉണ്ണി മുകുന്ദനെതിരെ തിരിയാന്‍ സാധ്യത. കേസില്‍ നടന്‍ കുടുങ്ങുമെന്നാണ് സൂചന. യുവതിയുടെ പരാതിയില്‍ അടുത്തമാസം ആറിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമെന്നതിനാല്‍ ഉണ്ണി മുകുന്ദന്‍റെ പരാതിയില്‍ പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ല. കോടതി നടപടികള്‍ക്കായി പൊലീസ് കാത്തിരിക്കും. ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാനും ഉണ്ണി മുകുന്ദനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ […]
ബിജെപി നേതാവിന്‍റെ വീടിനുനേരെ ആക്രമണം
പറവൂര്‍ : പറവൂറില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിവില്ല. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്‍റെ വീടിന് നേരെ ആക്രമണം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു. പറവൂര്‍ പൊലീസ് സ്ഥലത്തത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓഖി; കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും കൊച്ചിയില്‍ തിരച്ചില്‍ തുടരുന്നു. നേവിയുടേയും തീരദേശ സേനയുടേയും കപ്പലുകളാണ് തിരച്ചില്‍ നടത്തിവരുന്നത്. 128 പേരെ രക്ഷപ്പെടുത്തിയതുള്‍പ്പടെ 1200 പേരാണ് ഇതിനകം കൊച്ചിയില്‍ തിരിച്ചെത്തിയത്. 12 പേരെയാണ് ഇന്നലെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്. 97 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രയിലും തമിഴ്നാട്ടിലും ഒഡിഷയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും […]
നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകള്‍ തിരുത്തിയ ശേഷമാണ് 1450 പേജുകളുള്ള കുറ്റപത്രം കോടതി സ്വീകരിച്ചത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കോടതി നാളെ […]
ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മരട്: എറണാകുളം മരടില്‍ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി. കുട്ടിയെ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ സ്റ്റേ ബാധകമല്ലാത്ത കടകള്‍ ഒഴിപ്പിക്കുന്നു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കോടതിയുടെ സ്റ്റേ ബാധകമല്ലാത്ത കടകള്‍ ഒഴിപ്പിക്കുന്നു. എറണാകുളം സബ്കളക്ടറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. കടകളൊഴിഞ്ഞു പോകണമെന്ന് കച്ചവടക്കാര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വഴിയോര കച്ചവടക്കാര്‍ക്കായുള്ള സര്‍ക്കാരിന്‍റെ പദ്ധതി വരുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. വഴിയോര കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ഇന്ന് രാവിലെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശ്, കടക്കാരന്‍ ഷെബീര്‍, […]
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു;ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച 12 പേര്‍ പിടിയില്‍
കൊച്ചി : ഹൈക്കോടതി ജംഗ്ഷനില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി (സുധീഷ്), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്) എന്നിവരെയാണു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആലുവ സ്വദേശിയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഏഴംഗ സംഘം കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയപ്പോള്‍ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. പോക്കറ്റില്‍നിന്നു ബലം പ്രയോഗിച്ചു […]









