നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ ദിലീപ് അങ്കമാലി കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം […]

നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. കേസിലെ ഒന്നാംപ്രതി രഞ്ജിത് ആണ് എറണാകുളം സബ്ജയിലില്‍ വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ റാണി, കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിന് മകള്‍ തടസമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊന്നശേഷം ആരക്കുന്നത്ത് മണ്ണെടുക്കുന്ന […]

എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

എറണാകുളം : മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. സ്കൂളിനെതിരെയുള്ള ആരോപണത്തില്‍ ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്‍റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ചക്കരപറമ്പിലുള്ള സ്കൂളാണ് പൂട്ടുക. വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൌണ്ടേഷനു കീഴില്‍ പീസ് ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്ക്കൂളുകള്‍ കേരളത്തിലുണ്ട്. പൂട്ടല്‍ ഉത്തരവ് […]

എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവ്കാട് സ്വദേശിയായ പി.എം തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ 2008 ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.  

നെടുമ്പാശേരിയില്‍ കൊക്കൈനുമായി യുവതി പിടിയിലായ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കൈനുമായി ഫീലിപ്പീന്‍സ് സ്വദേശിയായ യുവതിയെ  പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ പ്രമുഖമായ ഒരു ഹോട്ടലില്‍ വെച്ചാണ് കൊക്കൈന്‍ കൈമാറാന്‍ നിശ്ചയിച്ചിരുന്നതെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. അറസ്റ്റിലായ ജൊഹാനയ്ക്ക് ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കൈന്‍ കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയാണെന്നാണ് സൂചന. തിങ്കളാഴ്ചയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഫിലിപ്പീന്‍ സ്വദേശിനിയില്‍ നിന്ന് 4.75 കിലോ കൊക്കെയ്​ന്‍ കേന്ദ്ര […]

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും പൊലീസിന്‍റെ നടപടി ബോധപൂര്‍വമാണെന്നും കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇവ നല്‍കിയില്ലെങ്കില്‍ അത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.   കേസില്‍ ഡിസംബര്‍ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ […]

ഇനി മുതല്‍ പള്ളികളില്‍ സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണു സിനഡ് തീരുമാനം. റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വെദികരെയും അവഹേളിക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനഡ് തീരുമാനം. പള്ളിയെ ഉപയോഗിച്ചു വൈദികരെ അവഹേളിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ആത്മീയതയ്ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും സിനഡ് […]

വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നു; പാര്‍വതി പോലീസില്‍ പരാതി നല്‍കി

കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നടി പാര്‍വതി പരാതി നല്‍കി. സിനിമയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും  ഫേസ്ബുക്ക്,​ വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പാര്‍വതി പരാതിയില്‍ ചൂണ്ടിക്കാട്ടി. നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് നിറഞ്ഞുനിന്നിരുന്നത്. നടിയുടെ പരാതി സ്വീകരിച്ച സൈബര്‍ പോലീസ്, സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

ഇന്ധനവില കൂടുന്നു

കൊച്ചി: ഉപഭോക്താക്കള്‍ അറിയാതെ ഇന്ധനവില ദിവസേന കൂടുന്നു. പെട്രോളിനും ഡീസലിനും ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് കൂട്ടുന്നത്. കൂടുന്നത് വളരെ കുറഞ്ഞ നിരക്കായതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്തതാണ് പെട്രോളിയം കമ്പനികള്‍ മുതലെടുക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടെ ഒരു രൂപയോളം വര്‍ധിപ്പിച്ചു. ആറുമാസത്തിനുള്ളില്‍ ആറു രൂപയും. ക്രൂഡ് ഓയിലിന് വില താഴുമ്പോഴും അതിനനുസരിച്ച്‌ ഇന്ധനവില കുറയ്ക്കാതെയാണ് ഈ ചൂഷണം. ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ […]

ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം ഓഫീസില്‍ തീപിടിത്തം

കൊച്ചി: എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ടി.ഡി റോഡിലെ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 6.50ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളക്കം കത്തി നശിച്ചു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗാന്ധിനഗര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ബാങ്കില്‍ നിന്ന് പുക ഉയരുന്നതുകണ്ട സൈക്കിള്‍ […]