എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

എറണാകുളം : മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. സ്കൂളിനെതിരെയുള്ള ആരോപണത്തില്‍ ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്‍റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ചക്കരപറമ്പിലുള്ള സ്കൂളാണ് പൂട്ടുക. വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.

ഇസ്ലാമിക പ്രഭാഷകനായ എം എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൌണ്ടേഷനു കീഴില്‍ പീസ് ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്ക്കൂളുകള്‍ കേരളത്തിലുണ്ട്. പൂട്ടല്‍ ഉത്തരവ് മറ്റ് സ്കൂളുകള്‍ക്ക് ബാധകമാകുമോയെന്ന് വ്യക്തമായിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെന്ന് കരുതുന്ന രണ്ടുപേര്‍ ഈ സ്കുളില്‍ പഠിപ്പിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

പീസ് സ്കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം നടത്തുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ എം എം അക്ബറെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

prp

Related posts

Leave a Reply

*