ന്യൂ ഇയര്‍ സന്ദേശവുമായി ‘ന്യൂ’ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. 

പുതുവര്‍ഷത്തില്‍ നടനും ഗായകനുമായ സിദ്ധാര്‍ത്ഥും നടന്‍ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരി പി നായരുടെ ഷോര്‍ട്ട് ഫിലിം ‘ന്യൂ ‘ വൈറലാകുന്നു.

18 എന്ന സംഖ്യയെ ചുറ്റിപറ്റിയുള്ള വിഷയങ്ങള്‍ പങ്കുവെയ്ക്കുകയും അതിലൂടെ പ്രധാനപ്പെട്ട ഒരു സന്ദേശവും ന്യൂ പങ്കുവെയ്ക്കുന്നുണ്ട്.

“ഗപ്പി ‘ ഫെയിം ചേതൻ ഭഗത്, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, സാധിക, ജോയി ജോൺ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാട്ടിൻപുറവും നഗരവും പുതിയ വർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന പുലരിയിൽ രണ്ട് ചെറുപ്പക്കാർ നടത്തുന്ന കാർ യാത്രയിലൂടെ ആണ് ‘ ന്യൂ ‘ എന്ന ഹ്രസ്വ സിനിമയുടെ കഥ വികസിക്കുന്നത്.

നിധിൻ തളിക്കുളം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഉദയ് ശങ്കരൻ വാട്ടർമാൻ ആണ് ക്രിയേറ്റീവ് ഹെഡ്. പ്രേം സായ് എഡിറ്റിംഗും മധു പോൾ സംഗീതവും ഒരുക്കിയിരിക്കുന്നു. അള്‍ടിമേറ്റ് ഡിറ്റേയിലേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related posts

Leave a Reply

*