നെയില്‍പോളിഷ് കളയാന്‍ എടുത്തുവെച്ച മണ്ണെണ്ണ കുടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു

കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്‍റെ ഒന്നര വയസുള്ള ഏകമകന്‍ അഭിനവ് ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിയില്‍ നിലത്തുവീണ നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തുവച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു.

മണ്ണെണ്ണ എടുത്തുവച്ചപ്പോള്‍ ഫോണ്‍ ബെല്‍ അടിക്കുന്നതു കേട്ട് അമ്മ അതെടുക്കാന്‍ പോയ സമയത്താണ് കുഞ്ഞ് അതെടുത്തു കുടിച്ചത്. വായിലും മൂക്കിലും മണ്ണെണ്ണ പോയി അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

 

prp

Related posts

Leave a Reply

*