കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്‍റെ ഒന്നര വയസുള്ള ഏകമകന്‍ അഭിനവ് ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിയില്‍ നിലത്തുവീണ നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തുവച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു. മണ്ണെണ്ണ എടുത്തുവച്ചപ്പോള്‍ ഫോണ്‍ ബെല്‍ അടിക്കുന്നതു കേട്ട് അമ്മ അതെടുക്കാന്‍ പോയ സമയത്താണ് കുഞ്ഞ് അതെടുത്തു കുടിച്ചത്. വായിലും മൂക്കിലും മണ്ണെണ്ണ പോയി […]
Tag: child died
ചൂട് വെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു
കരുനാഗപ്പള്ളി: ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. പുത്തന്‍തെരുവ് കുലശേഖരപുരം സ്റ്റേഡിയം വാര്‍ഡില്‍ കട്ടച്ചിറ തെക്കേതില്‍ റിയാസ് സുബിന ദമ്പതികളുടെ ഏക മകനായ റിള്വാന്‍ ആണ് മരിച്ചത്. ഒരാഴ്ചക്ക് മുന്‍പായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വെള്ളം ചൂടാക്കി ടേബിളിന്‍റെ പുറത്ത് വെച്ചിരുന്നു. അത് അബദ്ധവശാല്‍ മറിഞ്ഞ് കുഞ്ഞിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് കഴിഞ്ഞ ദിവസം രാവിലെ മരണപ്പെട്ടത്.
ടിവി ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്‍റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഒറവത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടിവി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം […]


