പ്രേക്ഷകരെ നര്‍മ്മരസത്തിലാഴ്ത്താന്‍ പ്രേമം ടീം വീണ്ടും വരുന്നു

പ്രേമം, നേരം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തൊബാമ’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. അല്‍ഫോണ്‍സിന്‍റെ ചിത്രങ്ങളിലെല്ലാം സൗഹൃദം ഒരു പ്രധാന ഘടകമായിരിക്കും. അതാണ് ചിത്രത്തിന്റെ വിജയത്തിന്‍റെ ഒരു കാരണം.

അല്‍ഫോണ്‍ പുത്രനും സുകുമാരന്‍ തൊക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൊഹ്സിന്‍ കാസിം ആണ് സംവിധായകന്‍. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്‍റെ ഭാഗമായ സിജു വില്‍സണ്‍ ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ , എന്നിവരും തൊബാമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അല്‍ഫോണ്‍പുത്രന്‍റെ പ്രേമം , നേരം എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു. മുന്‍പ് കണ്ടു വന്നിരുന്ന രീതിയിലും വ്യത്യസ്തമായാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. സൗഹൃദം നിറഞ്ഞ ചിത്രങ്ങള്‍ ആയതുകൊണ്ട് തന്നെ യൂത്തിന്‍രെ പ്രിയപ്പെട്ട സംവിധായകനായി അല്‍ഫോണ്‍സ് മാറുകയാണ്.

prp

Related posts

Leave a Reply

*