വിഖ്യാത എഴുത്തുകാരി കമലാസുരയ്യയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍ . രചനകളോടുള്ള ആദരസൂചകമായാണ് ചിത്രംപ്രണയത്തിന്‍റെ രാജകുമാരിയുടെ ചിത്രം ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്.
1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വിഎം നായരുടേയും മകളായി ജനിച്ച മാധവിക്കുട്ടി ലോകമറിയുന്ന എഴുത്തുകാരിയായിരുന്നു . ഇംഗ്ലീഷിലും മലയാളത്തിലും തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ കഥകളെഴുതി .
മലയാള ഭാഷയുടെ നൈര്‍മ്മല്യം നീര്‍മാതളം പൂത്ത കാലമായും നഷ്ടപ്പെട്ട നീലാംബരിയായും പുറത്തു വന്നു . ‘എന്‍റെ കഥ’ എന്ന ആത്മകഥ പതിനഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്.
പിന്നീട് പ്രണയത്തിന്‍റെ പേരില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായെങ്കിലും മതാതീതമായ ആത്മീയതയ്ക്കായിരുന്നു കമല എന്നും പ്രാധാന്യം കൊടുത്തിരുന്നത്. സ്വര്‍ഗത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇതാണ് അവസാന ജീവിതമെന്നും ഇനിയൊരു പക്ഷേ ജനിച്ചാല്‍ ഒരു പക്ഷിയാകണമെന്നും ആഗ്രഹിച്ചിരുന്നതായിമെറിലി വെയ്സ്ബോഡ് ദ ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തില്‍ കമല സുരയ്യയെപ്പറ്റി എഴുതിയിട്ടുണ്ട്.

