കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ഹര്‍ജി. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച് നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ […]
Tag: Kochi
വീപ്പയ്ക്കുള്ളിലെ മൃതദേഹം; പ്രതി മകളുടെ കാമുകന്‍
കൊച്ചി: പോലീസിനെ വട്ടം ചുറ്റിച്ച വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകന്‍ സജിത്താണ് പ്രതിയെന്ന് പോലീസ് പറയുന്നു. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് പത്തുമാസം പഴക്കമുണ്ടായിരുന്നു. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്ബാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് […]
ഒരു മണിക്കൂറിന് എത്ര രൂപയാണ് വില..?; അശ്ലീല കമന്‍റിന് മറുപടി നല്‍കി ക്വീന്‍ നായിക
കൊച്ചി: ക്വീന്‍ എന്ന ചിത്രത്തിലെ നായിക സാനിയ അയ്യപ്പന്‍റെ ചിത്രത്തിന് കീഴെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്ത്. താന്‍ ബാഗ്ലൂരില്‍ ഒരിക്കല്‍ പോയപ്പോള്‍ അവിടെ വച്ച് ഒരാള്‍ തന്നോട് ഒരുമണിക്കൂറിന് എത്രരൂപയാണ് വില എന്നു ചോദിച്ചെന്നും, വെറും പതിനഞ്ചു വയസുമാത്രമുള്ള തന്‍റെ അവസ്ഥ ഇതാണെങ്കില്‍ ലോകത്തുള്ള മറ്റു സ്ത്രീകള്‍ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകുമെന്നും സാനിയ ചോദിച്ചു. ലൈവ് വീഡിയോയില്‍ വന്നാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്. സാനിയയുടെ പോസ്റ്റ് […]
ഹൈക്കോടതിയില്‍ ദിലീപിന് വീണ്ടും തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടിലെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതി കയറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ കിട്ടിയ ശേഷം മാത്രമെ വിചാരണ […]
രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍
കൊച്ചി: രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്‍റെ പക്കല്‍നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്. പെരുമ്പാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ക്കുവേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്ന് സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.
അനധികൃത പണമിടപാട്; 3 പേര്‍ പിടിയില്‍
കൊച്ചി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊച്ചില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്‍റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പോലീസില്‍ പരാതി നല്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി 500 കോടി രൂപ വിതരണം ഇവര്‍ ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം […]
ഭര്‍ത്താവ് നോക്കി നില്‍ക്കേ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്, ഭര്‍ത്താവ് നോക്കിനില്‍ക്കെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സെബാസ്റ്റ്യന്‍റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ് ഇന്നു രാവിലെ അരൂര്‍ മുക്കം ഭാഗത്തു നിന്നും ലഭിച്ചത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്. വ്യാഴാഴ്ച വൈകിട്ടു ഭര്‍ത്താവുമൊത്തു ബൈക്കില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണു യുവതിയുടെ മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മരട് ആലപ്പാട്ട് തോമസിന്റെ […]
ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് അച്ഛന്‍
കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ല എന്നും അറിയിച്ച് സുപ്രീം കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം. തനിക്ക് മുസ്ലീമായി ജീവിക്കണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമെന്നും കോടതി ഇത് അനുവദിച്ചു തരണമെന്നും ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ […]
യാത്രാനുമതിയില്ല; കൊച്ചിയില്‍ പറന്നിറങ്ങിയ പൂച്ചയെ തിരിച്ചയച്ചു
കൊച്ചി: ഗള്‍ഫില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്കൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പൂച്ചയ്ക്ക് യാത്രാനുമതിയില്ല. ഇതേതുടര്‍ന്ന് ഇവരുടെ സുഹൃത്തിനൊപ്പം പൂച്ചയെ തിരിച്ച് ജിദ്ദയിലേക്ക് അയച്ചു. അനുമതിയില്ലാതെ പൂച്ചയെ കൊണ്ടുവന്ന ദമ്പതികളെ കൊണ്ട് പിഴയുമടപ്പിച്ചു. ഈ മാസം രണ്ടിനാണ് ജിദ്ദയില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പൂച്ചയെ ഒപ്പം കൊണ്ടുവന്നത്. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളെ ഇറക്കുമതിക്ക് അനുമതിയില്ല. അതുകൊണ്ട് തന്നെ തിരിച്ചയക്കേണ്ടി വന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. പൂച്ചയെ […]
വയോജന സൗഹാര്‍ദ നഗരമാകാനൊരുങ്ങി കൊച്ചി
കൊച്ചി: വയോധികരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതിക്ക് നഗരത്തില്‍ തുടക്കം. കൊച്ചിയെ വയോജന സൗഹാര്‍ദ നഗരമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോര്‍പറേഷനും സര്‍ക്കാരിതര സംഘടനയായ മാജിക്സും ചേര്‍ന്നു നടപ്പാക്കുന്ന സ്നേഹതീരം പദ്ധതി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുക, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പഠിപ്പിക്കുക, ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യം. ജി-ടൂറിസം എന്ന പേരില്‍ വയോജനങ്ങള്‍ക്കായി ഉല്ലാസയാത്രകളും സംഘടിപ്പിക്കും.










