ഒരു മണിക്കൂറിന് എത്ര രൂപയാണ് വില..?; അശ്ലീല കമന്‍റിന് മറുപടി നല്‍കി ക്വീന്‍ നായിക

കൊച്ചി: ക്വീന്‍ എന്ന ചിത്രത്തിലെ നായിക സാനിയ അയ്യപ്പന്‍റെ ചിത്രത്തിന് കീഴെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്ത്. താന്‍ ബാഗ്ലൂരില്‍ ഒരിക്കല്‍ പോയപ്പോള്‍ അവിടെ വച്ച്‌ ഒരാള്‍ തന്നോട് ഒരുമണിക്കൂറിന് എത്രരൂപയാണ് വില എന്നു ചോദിച്ചെന്നും, വെറും പതിനഞ്ചു വയസുമാത്രമുള്ള തന്‍റെ അവസ്ഥ ഇതാണെങ്കില്‍ ലോകത്തുള്ള മറ്റു സ്ത്രീകള്‍ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകുമെന്നും സാനിയ ചോദിച്ചു. ലൈവ് വീഡിയോയില്‍ വന്നാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്.

സാനിയയുടെ പോസ്റ്റ്‌ 

ഞാനിപ്പോള്‍ ലൈവില്‍ വരാന്‍ കാരണം എനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ മൂലമാണ്. എന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം ഞാനൊരു സ്റ്റോറിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ എനിക്കൊരുപാട് േപര്‍ പിന്തുണ നല്‍കി എത്താറുമുണ്ട്.

നാണമില്ലേ, നിനക്ക് ഇതൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാന്‍ എന്നുപറയുന്നവരും ഉണ്ട്. ഞാന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന്. കുറേ പെണ്‍കുട്ടികള്‍ എന്നെ പിന്തുണച്ച്‌ മെസേജ് ചെയ്തിരുന്നു. അതില്‍ ഒരുപാട് നന്ദി.

Image result for saniya iyappan

 

നിങ്ങള്‍ക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാര്‍ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടില്‍ അമ്മയും പെങ്ങന്മാരും ഉണ്ടെങ്കില്‍ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

നമ്മുടെ നാട്ടില്‍ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാര്‍ത്ത പത്രങ്ങളിലൂടെ കാണാറുണ്ട്. ബാംഗ്ലൂരില്‍ ഒരുതവണ പോയപ്പോള്‍ ഞാന്‍ ഷോര്‍ട്സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തന്‍ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാന്‍ ഇത്രയും കേള്‍ക്കുന്നുണ്ടെങ്കില്‍ ലോകത്തുള്ള എത്രപേര്‍ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ പ്രതികരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

Related image

 

ഒരിക്കലും നമ്മള്‍ ഇത് പറയാതെ ഒളിക്കരുത്, പ്രതികരിക്കുക, ഇവരെ സമൂഹത്തിലേക്ക് വെളിപ്പെടുത്തുക. ഇതിന് മുമ്ബ് ഒരാള്‍ എന്നെ ശല്യം ചെയ്തിരുന്നു. പിന്നീട് അയാള്‍ സോറി പറഞ്ഞിട്ട് പറഞ്ഞു, എന്റെ കയ്യില്‍ നിന്നും റിപ്ലൈ കിട്ടാന്‍ വേണ്ടിയാണ് ഇതുപോലെ മെസേജ് അയിച്ചിതിരുന്നതെന്ന്.

നമ്മുടെ നാട്ടില്‍ മധുവെന്ന സാധുചേട്ടനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ തല്ലിക്കൊന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങള്‍ അയച്ച്‌ കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ. എനിക്ക് തോന്നിയ ഒരു കാര്യമാണ്.

ഇനിയുള്ള തലമുറയില്‍ ചെയ്യാന്‍ പറ്റുന്നൊരു കാര്യം, ഇങ്ങനെയുള്ളവരെ തല്ലിക്കൊല്ലുക എന്നതാണ്. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകും. ഇവരെയൊന്നും മനുഷ്യന്മാരെന്ന് പോലും വിളിക്കാന്‍ കഴിയില്ല.

Image result for saniya iyappan

 

എന്തിന് നമ്മള്‍ നാണിച്ച്‌ മിണ്ടാതിരിക്കണം, പെണ്‍കുട്ടികള്‍ മാറിനില്‍ക്കേണ്ടവരല്ല, പ്രതികരിക്കണം. ഒരിക്കലും ശരീരം എക്സ്പോസ് ചെയ്യാനോ അല്ലെങ്കില്‍ ആളുകളെ കാണിക്കാനോ അല്ല പെണ്‍കുട്ടികള്‍ മോഡേണ്‍ ഡ്രസ് ധരിക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടം ഉണ്ട്. നിങ്ങള്‍ മോശം രീതിയില്‍ കാണുന്നതുകൊണ്ടാണ് അവള്‍ ശരിയല്ല, ഇവള്‍ ശരിയല്ല എന്നുപറയുന്നത്.

ഞാന്‍ അത്തരം വസ്ത്രം ധരിച്ചതുകൊണ്ടാണ് അങ്ങനെ കമന്റ് വന്നതെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെയങ്കില്‍ എല്ലാവരും എന്തുകൊണ്ട് മോശംപറഞ്ഞില്ല. നോക്കുന്ന രീതിയാണ് മാറേണ്ടത്. എനിക്ക് പരീക്ഷയാണ്, പഠിക്കുന്നുണ്ട്. ഈ സമയത്തും ഞാന്‍ ഇവിടെ വന്നത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്.

Image result for saniya iyappan

 

ഞാന്‍ കരയുവല്ല, നാട്ടില്‍ എന്തെങ്കിലുമൊക്കെ മാറ്റംവരുത്തണമെന്ന് ഓര്‍ത്താണ് തത്സമയം വന്നത്. ഞാന്‍ വീണ്ടും പറയുകയാണ്, ഇങ്ങനെയുള്ള വൃത്തികെട്ടവന്മാരെ തല്ലിക്കൊല്ലണം. ഇവര്‍ ഈ ലോകത്ത് ജീവിക്കാന്‍ പോലും അര്‍ഹരല്ല. അല്ലാതെ ഇങ്ങനെയുള്ള അശ്ലീലസന്ദേശങ്ങള്‍ കണ്ട് മാറിനിന്ന് കരയരുത്, ഞാനും പണ്ട് ഇതൊക്കെ കണ്ട് കരയുമായിരുന്നു. പക്ഷേ സുഹൃത്തുക്കളാണ് എന്നെ പിന്തുണച്ച്‌ ഇങ്ങനെ മറുപടികൊടുക്കണമെന്ന് പറഞ്ഞ് ശക്തി നല്‍കിയത്”.

prp

Related posts

Leave a Reply

*