വിവാദ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി

കൊച്ചി: അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ഫേസ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി. ഗ്രൂപ്പ് അഡ്മിന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. നിയമപരമായ ചില പ്രശ്നങ്ങളാല്‍ ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന് അഡ്മിന്‍ അറിയിച്ചു.

കടുത്ത വംശീയ അധിക്ഷേപവും കേട്ടലറക്കുന്ന തെറിയും പോസ്റ്റുകളില്‍ നിറഞ്ഞതോടെ സമീപ ദിവസങ്ങളില്‍ ഈ ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീകള്‍ക്കു നേരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടു. താരങ്ങളെ ആരാധിക്കുന്നവരുടെ കൂട്ടമായി തുടങ്ങിയ ഒന്നരലക്ഷം പേരോളമുള്ള ഗ്രൂപ്പാണിത്. ഇതില്‍ കൂടുതലും ഫേക്ക് ഐഡികളാണ്.

തങ്ങള്‍ക്കെതിരായി കുപ്രചരണങ്ങള്‍ നടക്കുകയാണെന്ന് പറഞ്ഞ ഗ്രൂപ്പ് അഡ്മിന്‍ അശ്വന്ത് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി അറിയിച്ചു.

prp

Related posts

Leave a Reply

*