പേനിനെ തുരത്താം മിനിട്ടുകള്‍ക്കുള്ളില്‍

കേശസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. കുട്ടികളുടെ തലയില്‍ മാത്രമല്ല ഏത് പ്രായക്കാര്‍ക്കും പ്രശ്നമാകാവുന്ന ഒന്നാണ് പേന്‍. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വെളുത്തുള്ളി

Image result for വെളുത്തുള്ളി

ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഇങ്ങനെ ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ട് എന്നതാണ് സത്യം. വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല നല്ലതു പോലെ കഴുകാം. ഇത് പേനിനെ പൂര്‍ണമായും മാറ്റുന്നു.

ബേബി ഓയില്‍

Image result for baby oil

ബേബി ഓയിലാണ് മറ്റൊരു പരിഹാരം. അല്‍പം ബേബ് ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.

ഒലീവ് ഓയില്‍

ആരോഗ്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗപ്രദമാണ്. എന്നാല്‍ തലയിലെ പേനിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ തന്നെയാണ് മുന്നില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയോട്ടിയില്‍ തട്ടുന്ന രീതിയില്‍ ഒലീവ് ഓയില്‍ തലയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാമ്ബൂ ഉപയോഗിച്ച്‌ തല കഴുകാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Related image

ഉപ്പ്

ഉപ്പുപയോഗിച്ചും തലയിലെ പേനിനെ തുരത്താം. ഉപ്പില്‍ അല്‍പം വിനാഗിരി മിക്സ് ചെയ്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. മാത്രമല്ല പല വിധത്തില്‍ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ച്‌ പേനിനെ തുരത്താം. ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയിലും ഒരു ടീസ്പൂണ്‍ ഷാമ്പൂവും മിക്സ് ചെയ്ത് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

Related image

 

എള്ളെണ്ണ

പേന്‍ പോവാന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു വഴിയാണ് എള്ളെണ്ണ. അല്‍പം വേപ്പെണ്ണയും അതേ അളവില്‍ എള്ളെണ്ണയും മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് പേനിനെ തുരത്തും, മാത്രമല്ല താരന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

മയോണൈസ്

Image result for മയോണൈസ്

മയോണൈസ് ഭക്ഷണത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് കേശസംരക്ഷണത്തിനും ഉപയോഗപ്രദമാണ് എന്നത് തന്നെ കാര്യം. മയോണൈസില്‍ ധാരാളം എണ്ണ ഉണ്ട്. ഇത് പേനിനെ തുരത്തുന്നു. തലയോട്ടിയില്‍ മയൊണൈസ് തേച്ച്‌ പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാം.

 

വിനാഗിരി

വിനാഗിരി വിനാഗിരി വിനാഗിരിയാണ് പേന്‍ ശല്യം കുറക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. വിനാഗിരി അല്‍പം വെള്ളത്തില്‍ ചാലിച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല വിനാഗിരി മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

Image result for ഉള്ളി നീര്ഉള്ളി നീര്

ഉള്ളി നീര് കൊണ്ടും പേനിനെ ഇല്ലാതാക്കുന്നു. പേന്‍ ഇല്ലാതാക്കാന്‍ ഉള്ളി നീര് അടിച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

prp

Related posts

Leave a Reply

*