നിരക്ക് വര്‍ധനയില്‍ അതൃപ്തി; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, റോഡ് ടാക്സ് തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചൊവി കൊണ്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ നിരക്കില്‍ 25 ശതമാനം വര്‍ധനവാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഈ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബസുടമകള്‍ പറഞ്ഞു.

നിരക്ക് വര്‍ധന മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യമെന്നും ബസുടമകള്‍ ഓര്‍മിപ്പിച്ചു. വര്‍ധിപ്പിച്ച റോഡ് ടാക്സ് കുറയ്ക്കുക, 140 കിലോമീറ്ററായി സ്വകാര്യ ബസ് സര്‍വീസ് നിജപ്പെടുത്തുന്നത് ഒഴിവാക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ് ചെയ്തത്. പന്പില്‍ കൊടുക്കാനുള്ള പണം പോലും കിട്ടാതെ സംസ്ഥാനത്തെ പല സര്‍വീസുകളും നിര്‍ത്തിയ സാഹചര്യം നിലനില്‍ക്കുകയാണെന്നും സമരവുമായി മുന്നോട്ടുപോകാതെ മറ്റ് മാര്‍ഗമില്ലെന്നും ബസുടമകള്‍ പ്രഖ്യാപിച്ചു.

 

 

 

 

prp

Related posts

Leave a Reply

*