തിരുവനന്തപുരം: നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി. ഇനി ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്‍റെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിപ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ എത്രയെത്ര അസത്യപ്രചരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ അസത്യപ്രചരണങ്ങള്‍ നടത്തുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ലോകത്ത് എവിടെയും ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി
Tag: kerala government
ഇന്ധന വിലവര്‍ധനവ്: അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, എത്ര രൂപ കുറക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം […]
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: കെകെ ശൈലജ
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചത് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. ലിനിയുടെ […]
മഴവില്ല്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 X 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്‍റ് സെന്‍റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജൂണില്‍ എറണാകുളത്ത് വച്ച് നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്‍റെ പ്രഖ്യാപനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദപരമായ നിരവധി പദ്ധതികളാണ് കേരള സംസ്ഥാന സാമൂഹ്യനീതി […]
സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കാനൊരുങ്ങി യു.ഡി.എഫ്
തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യു,ഡി.എഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി അന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇടത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് ദേശീയ […]
പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍
കോട്ടയം: പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി കണ്ടെത്തിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറക്കും. പോളി വിനൈല്‍ ഫ്ലക്സുകള്‍ക്ക് പകരം പോളി എഥിലിന്‍ ഫ്ലക്സുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, പോളി എഥിലിന്‍ ഫ്ലക്സ് നിര്‍മിക്കുന്നത് സംബന്ധിച്ച് നിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിഹരിച്ചശേഷമാകും ഉത്തരവ് പുറപ്പെടുവിക്കുക. ഫ്ലക്സ് നിരോധിക്കുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള […]
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍. കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്. ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ […]
കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് തീരപ്രദേശത്ത് തന്നെ സുരക്ഷിതമായി മാറിതാമസിക്കുന്നതിനായി വീടൊരുക്കാന്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം നേരിടുന്നതിനുള്ള കേന്ദ്രസഹായം ഇപ്പോള്‍ കുറവാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം ചെറുക്കുന്നതിനുള്ള ടെട്രാപോള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാവുകയും ഇതുമൂലം […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കും. പൊലീസില്‍ ഒരുതലത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കസ്റ്റഡി മരണത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തി നടത്തിയത്. […]
പിണറായി വിജയന്‍ പൂര്‍ണ പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റൂറല്‍ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.










