ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കും. പൊലീസില്‍ ഒരുതലത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.  കസ്റ്റഡി മരണത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തി നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമുണ്ടായത്. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

prp

Related posts

Leave a Reply

*