പ്ലസ്​ വണ്‍ വിദ്യാര്‍ഥിയെ സഹപാഠിയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്​ത്

ഗ്രേറ്റര്‍ നോയിഡ: വീട്ടിനു മുന്നില്‍ ഇറക്കാമെന്ന്​ പറഞ്ഞ്​ പ്ലസ്​ വണ്‍ വിദ്യാര്‍ഥിയെ കാറില്‍ കയറ്റി സഹപാഠിയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്​തു. മണിക്കൂറുകളോളം കാറില്‍ കൂട്ട ബലാത്സംഗം ചെയ്​ത ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളി. സംഭവത്തില്‍ പ്ലസ്​ വണ്‍ വിദ്യാര്‍ഥികളെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

കഴിഞ്ഞ ബുധനാഴ്​ചയാണ്​ സംഭവം. 16 കാരിയായ പെണ്‍കുട്ടി ക്ലാസ്​ കഴിഞ്ഞ്​ പുറത്തിറങ്ങാന്‍ അല്‍പ്പം വൈകിയതിനാല്‍​ സ്​കൂള്‍ ബസ്​ കിട്ടിയില്ല. വീട്ടിലേക്ക്​ നടന്നു​ പോകുന്നതിനിടെയാണ്​ സഹപാഠിയും സുഹൃത്തുക്കളും കാറില്‍ വന്നത്​. കാര്‍ നിര്‍ത്തിയ സുഹൃത്തുക്കള്‍ വീടിനു മുന്നില്‍ ഇറക്കാമെന്ന്​ പറഞ്ഞു. കൂട്ടുകാരുടെ വാക്ക്​ വിശ്വസിച്ച്‌​ പെണ്‍കുട്ടി കാറില്‍ കയറുകയായിരുന്നു.

കാറില്‍ വച്ച്‌ മയക്കുമരുന്ന്​ ചേര്‍ത്ത പാനീയം നിര്‍ബന്ധിച്ച്‌​ കുടിപ്പിച്ച ശേഷം വായ്​ മൂടിക്കെട്ടി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. കാണാതായി മണിക്കൂറുകള്‍ക്ക്​ ശേഷം വിജനമായ റോഡരികില്‍ അബോധാവസ്​ഥയിലാണ്​ പൊലീസ്​ പെണ്‍കുട്ടിയെ കണ്ടെത്തിയത്​. പ്രതികളില്‍ മൂന്നാമന്‍ ഒളിവിലാണ്​.

prp

Leave a Reply

*