നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ സര്‍ക്കാര്‍ രംഗത്ത്. കേസിന്‍റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.  കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും […]

ജസ്‌നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. മാര്‍ച്ച് 22 നാണ് ജസ്‌നയെ എരുമേലിയില്‍ വെച്ച് കാണാതായത്. സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ജസ്‌നയെ കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ […]

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്‍റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്നും ഒരു മാതാവിന്റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുകയെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ***’ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്’*** ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ […]

സര്‍ക്കാര്‍ വാക്ക് പാലിച്ചു; നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. കോഴിക്കോടാണ് ജോലി ലഭിച്ചത്. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം ഉടന്‍ തന്നെ നിയമന ഉത്തരവ് ഡിഎംഒ സജീഷിന് കൈമാറും. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു […]

ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന […]

ഇനി മദ്യപിക്കാന്‍ 23 തികയണം

തിരുവനന്തപുരം:  മദ്യപിക്കണമെങ്കില്‍ ഇനി 23 വയസ് തികയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസായത്.  അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇന്നലെയാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 21 വയസാണ്. സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രായ പരിധി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബറില്‍ അറിയിച്ചിരുന്നു. കൂടാതെ, വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് ആരാധനാലയങ്ങളില്‍ നിന്നും […]

ഇനി ‘കടക്കൂ പുറത്ത്’ ഇല്ല; മാധ്യമങ്ങളോടുള്ള സമീപനം മാറ്റാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: കടക്ക് പുറത്ത് പറഞ്ഞ് മാധ്യമങ്ങളെ ഓടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റം വരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനത്തില്‍ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് വ്യക്തമായ അകലം പാലിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. വിവാദങ്ങള്‍ ഉയരുന്ന ഘട്ടങ്ങളിലെങ്കിലും നേരിട്ട് മാധ്യമങ്ങളെ കാണാനാണ് തീരുമാനം. അതത് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കൃത്യമായ വിശദീകരണവും ഉടന്‍ നടപടിയുമുണ്ടാകും. […]

പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയുള്ള ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍,സ്കൂളുകള്‍ എന്നിവിടങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലാത്ത നിലവിലുള്ള വീടുകളിലും കെ.എസ്.ഇ.ബി. സോളാര്‍ സ്ഥാപിക്കും. അതില്‍ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി. എടുക്കും. സോളാര്‍ സ്ഥാപിക്കുന്നതിന് ചെറിയ വാടക നല്‍കും. പുതിയ വീടുകളിലെ സോളാര്‍വൈദ്യുതി കെ.എസ്.ഇ.ബി.എടുത്ത് പകരം വൈദ്യുതി നല്‍കും. ഇത് […]

കെവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം; നീനുവിന്‍റെ പഠനം ഏറ്റെടുക്കും

തിരുവനന്തപുരം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ ശേഷം മരണപ്പെട്ട കെവിന്‍റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്‍റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് […]

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശം എത്തിയിരിക്കുന്നത്. മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശത്തിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. എന്‍റെ മാലിന്യം, എന്‍റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി […]