ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം:ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്‍റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു. അതേസമയം ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. സി.പി.എമ്മിലെ മുതിര്‍ന്ന […]

മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി സര്‍ക്കാര്‍

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി കേരള  സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗം പൂര്‍ത്തിയായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലാണ് യോഗം ചേര്‍ന്നത്. പാലക്കാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ അടിയന്തര സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന […]

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല

തൊടുപുഴ: കാലാവസ്ഥ മോശമായതിനാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. എട്ടേ മുക്കാലോടെ ഇടുക്കിയില്‍ എത്താനായിരുന്നു തീരുമാനിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. കട്ടപ്പന ഗവണ്‍മെ കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെടുക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് എത്തിച്ചേരാനാകാഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തന്നെ […]

സര്‍ക്കാരിന്‍റെ ഓണാഘോഷം മാറ്റിവച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം റദ്ദാക്കി ആ തുക ദുരിത ബാധിതര്‍ക്ക് നല്‍കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി […]

കേരള ലോട്ടറി നറുക്കെടുപ്പ് ഇനി മുതല്‍ ലൈവ്; സംപ്രേഷണാവകാശം പാര്‍ട്ടി ചാനലിന് മാത്രം

തിരുവനന്തപുരം: ലോട്ടറി നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി വകുപ്പിന്‍റെ പുതിയ തീരുമാനം ഈ മാസം 17 ന് പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ നറുക്കെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ റിസല്‍ട്ട് അറിയാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്. അതേസമയം, ഫലം ലൈവായി ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി ചാനലായ കൈരളിയെ തിരഞ്ഞെടുത്ത സംഭവം വിവാദമായി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗോര്‍ഖി ഭവനിലെ വാടകയ്‌ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും നറുക്കെടുപ്പ്. ഒരു വര്‍ഷം 365 […]

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും

കൊച്ചി: ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ സര്‍ക്കാര്‍ വഹിക്കുന്ന പരമാവധി രണ്ടുലക്ഷം രൂപ സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് നൽകുന്നത്. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ […]

മു​ഖ്യ​മ​ന്ത്രി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്. കാന്‍സര്‍, പ്രമേഹം, നാഡികള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സാ നല്‍കുന്ന സ്ഥാപനമാണിത്. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഓഗസ്റ്റ് 19ന് കേരളത്തില്‍നിന്നു തിരിക്കും. സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക.    

കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: ചെന്നിത്തല

തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബംഗളുരുവിലെ പബ്ലിക് അഫയേഴ്സ് സെന്‍ററിന്‍റെ (പി.എ.സി) 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച്‌ […]

മുഖമന്ത്രിയുടെ മുന്നില്‍ കൈകൂപ്പി നന്ദിപറഞ്ഞ് ഉദയകുമാറിന്‍റെ അമ്മ

തിരുവനന്തപുരം: പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആ അമ്മയുടെ മുഖത്ത് ഒരു ആശ്വാസവും സന്തോഷവും വിടര്‍ന്നു. തന്‍റെ മകന് നീതി ലഭിച്ചതില്‍ നന്ദി പറഞ്ഞ് അമ്മ പ്രഭാവതി എത്തിയത് മുഖ്യമന്ത്രിയുടെ അരികില്‍. നന്ദി പറയാന്‍ കൂപ്പിയ കൈകള്‍ പിടിച്ചു കൊണ്ട് പിണറായി വിജയന്‍ അമ്മയെ ആശ്വസിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്കെത്തിയ മുഖ്യമന്ത്രി പ്രഭാവതിയെ ആശ്വസിപ്പിക്കുകയായിരുന്നു. അമ്മയുടെ നന്ദിവാക്കുകള്‍ കേട്ടു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയും സഹോദരന്‍ മോഹനനുമാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാനായി […]

ചരക്ക് ലോറികളുടെ സമരം: ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് ചെന്നിത്തല

കൊച്ചി: ലോറി സമരത്തെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നതായി ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ: ചരക്ക് ലോറികളുടെ സമരം ആറു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് […]