ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം:ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്‍റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

അതേസമയം ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.

സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

prp

Related posts

Leave a Reply

*