അവാര്‍ഡ് നിശയില്‍ ലാലേട്ടനെ കണ്ടഭാവം പോലും നടിക്കാതെ നടന്നുനീങ്ങി യുവസംവിധായകന്‍; – VIDEO VIRAL

ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്. അവാര്‍ഡ് വേദിയിലും പല പ്രതിഷേധങ്ങളും നടന്നിരുന്നു. നടന്‍ അലന്‍സിയറിന്‍റെ തോക്കു ചൂണ്ടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എന്നാല്‍, താന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ അധിക്ഷേപം ഉണ്ടായത് യുവസംവിധായകനില്‍ നിന്നാണ്.

എളിമയോടെ ഗൗരവമില്ലാതെ മോഹന്‍ലാല്‍ ഓരോ അവാര്‍ഡ് ജേതാക്കളെയും ആശംസിച്ചു, സ്വീകരിച്ചു. എന്നാല്‍, യുവ സംവിധായകന്‍ ദീപേഷിന്‍റെ പ്രകടനം ആരും സഹിക്കില്ല. മോഹന്‍ലാല്‍ ഫാന്‍ മാത്രമല്ല ഒരു മലയാളിക്കും ഈ വീഡിയോ സഹിക്കില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അല്ലെങ്കില്‍ അതുല്യപ്രതിഭയായ മോഹന്‍ലാലിലെ കണ്ടഭാവം നടിക്കാതെയാണ് ദീപേഷ് നടന്നുനീങ്ങിയത്.

Image result for DEEPESH kerala STATE film award

 

മോഹന്‍ലാലിന് ഒന്ന് കൈ കൊടുക്കാന്‍ പോലും അയാള്‍ നിന്നില്ല. വേദിയില്‍ നിന്ന് ബാക്കി നേതാക്കളോടും കമലിനോടും ചിരിച്ച് കൈ കൊടുത്ത് നീങ്ങിയപ്പോള്‍ ഒരു വലിയ കലാകാരന്‍ തൊട്ടടുത്തുണ്ടെന്ന് ദീപേഷ് മറന്നു. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു.വീഡിയോ വൈറലായപ്പോള്‍ തെറിവിളിയായിരുന്നു ദീപേഷിന് ലഭിച്ചത്.

ഇതിന് ദീപേഷ് മറുപടി നല്‍കി പോസ്റ്റുമിട്ടു. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രമെന്ന് ദീപേഷ് കുറിച്ചു.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ദീപേഷ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് നിവേദനം നല്‍കിയവരില്‍ ദീപേഷുമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*