സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാന്‍ സാധ്യതയില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഭവന വായ്പ സംബന്ധിച്ച […]

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്; പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കുമെന്നും നിയമനങ്ങൾ നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും നിയമനം നടത്തും. പുനർ നിമാർണത്തിന്‍റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികൾ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകൾ പരിശോധിക്കണം. പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവകൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാം. മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകയ്‌ക്കെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബി […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു.  1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിലവില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കൂടി ജനത ഏറ്റെടുത്തതോടെയാണ് സഹായങ്ങള്‍ പ്രവാഹമായി ഒഴുകിയെത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ച. സിനിമാ താരങ്ങളും, വ്യവസായ പ്രമുഖരുമെല്ലാം അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ചെക്കുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി […]

ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായ രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ്‌ സല്യൂട്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച്‌ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. കാലവര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം തെറ്റി. 98.5 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. […]

ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം. ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന കാര്യങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ തുക കൃത്യമായി വിനിയോഗിക്കണം. അതേസമയം,​ പ്രളയം തകര്‍ത്ത കേരളത്തെ […]

നാശനഷ്ടം ഇനിയും കൂടും; ദുരിതബാധിതരെ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കോള്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതബാധിതരെ ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം. മാലിന്യം ജലസ്രോതസ്സുകളില്‍ തളളിയാല്‍ നടപടിയെടുക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന  വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു […]

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ്: ഭക്ഷ്യമന്ത്രി

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിന് നന്ദി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്. […]

ഈവര്‍ഷത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ക്ക് ആഘോഷങ്ങള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . ദുരന്തബാധിതരെ സഹായിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തില്‍ എല്ലാവരും സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍, പൊതുമേഖലാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്ബളം ദുരിതാസ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. പ്രളയബാധിത പ്രദേശങ്ങളില്‍ […]

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബന്ധുനിയമന കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ന​​​ട​​​ത്തി​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​ക്കു​​​ന്ന​​​തു ധാ​​​ര്‍​​​മി​​​ക​​​മ​​​ല്ലെ​​​ന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനിന്നത്. ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു. രാജിവെക്കുന്ന സമയത്ത് കൈവശം വെച്ചിരുന്ന […]