തിരുവനന്തപുരം : കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാനുള്ള പദ്ധതിയാകുന്നു . മന്ത്രി ഇ.പി. ജയരാജന്‍റെ അധ്യക്ഷതയിലായില്‍ കമ്പനി മേധാവികളുമായുള്ള യോഗത്തില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി . നിലവില്‍ 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് . പ്രമുഖ കമ്പനികളായ വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് […]
Tag: kerala government
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ഫോട്ടോയെടുക്കാനും മോദിക്കറിയാം..!
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു പറയുമ്പോള്‍ നല്ലൊരു ഗെറ്റപ്പും തലയെടുപ്പും വേണം. അതില്‍ നരേന്ദ്രമോദി വിജയിച്ചുവെന്നു തന്നെ പറയാം. വേഷപ്പകര്‍ച്ച കൊണ്ടും നടപ്പുകൊണ്ടും ഗെറ്റപ്പുകൊണ്ടും മോദി ഉയര്‍ന്നുതന്നെയാണ് ഇരിക്കുന്നത്. ഫോട്ടോവിന് എങ്ങനെ പോസ് ചെയ്യണമെന്നും മോദി നന്നായി അറിയാം. അത്തരത്തിലാണ് മോദിയുടെ ഫോട്ടോകളെല്ലാം പുറത്തുവന്നത്. ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ചിത്രങ്ങളെടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. ഫോട്ടോഗ്രാഫറായി മോദി പ്രത്യക്ഷപ്പെട്ടു. സിക്കിമിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് മോദി ചിത്രങ്ങള്‍ പകര്‍ത്തിയത്. മനോഹരം!സിക്കിമിലേക്കുള്ള യാത്രയില്‍ […]
സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും; പെന്‍ഷന്‍ ചാലഞ്ചിനെപ്പറ്റിയുളള ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും. ഇതിനെതിരെ ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചത്തോടെ വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. വെള്ളിയാഴ്ചവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1489.72 കോടി രൂപ ലഭിച്ചു. സാലറി ചലഞ്ച് പോലെ […]
ദേശീയ പുരസ്കാരങ്ങള്‍ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളായ ജിന്‍സണ്‍ ജോണ്‍സണ്‍, ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഒപ്പം ദേശീയ കായിക പുരസ്കാരങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹനത്തിലെ ലോക […]
സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് ജീവനക്കാര്‍ രംഗത്ത്
തിരുവന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിയ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജീവനക്കാര്‍ സാലറി ചാലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചിനെ കൂട്ടമായി എതിര്‍ക്കാനാണ് ജീവനക്കാരുടെ നീക്കം. ഇതനുസരിച്ച് എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച് ഒരുമിച്ച് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. 650ല്‍ പരം ജീവനക്കാര്‍ നിലവില്‍ സാലറി […]
ചികിത്സക്ക് ശേഷം മുഖ്യമന്ത്രി 24ന് തിരിച്ചെത്തും
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് മധ്യത്തോടെ പോകാനിരുന്ന യാത്ര പ്രളയക്കെടുതികള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു.
ആയുര്‍വേദ ആശുപത്രികളിലെ രോഗികളുടെ ഭക്ഷണക്രമത്തില്‍നിന്ന‌് റൊട്ടി ഒഴിവാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണക്രമത്തില്‍നിന്ന‌് റൊട്ടി ഒഴിവാക്കി. ഇതിന‌് പകരമായി പുട്ട‌്, ഗോതമ്പ്, ചെറുപയര്‍ കറി , റവ, ഉപ്പുമാവ‌്, ഓട്ട‌്സ‌് എന്നിവ ഒന്നിടവിട്ട ഉള്‍പ്പെടുത്തിയാണ‌് ഭക്ഷണക്രമം പുനക്രമീകരിച്ച‌് ഉത്തരവായത‌്. ഇവയില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ‌് ഭക്ഷണക്രമം പുനക്രമീകരിച്ച‌് ഉത്തരവിറക്കിയിട്ടുള്ളത‌്. ഒരു രോഗിക്ക‌് ദിവസം 75 രൂപ നിരക്കില്‍ അനുവദിച്ചിട്ടുണ്ട‌്. ആയൂര്‍വേദ ആശുപത്രികളില്‍ കഞ്ഞി, പയര്‍, പാല്‍, റൊട്ടി എന്നിവയാണ‌് കിടപ്പ‌് രോഗികള്‍ക്ക‌് ദീര്‍ഘകാലമായി ഭക്ഷണമായിനല്‍കിയിരുന്നത‌്. എന്നാല്‍ റൊട്ടി രോഗികള്‍ക്ക‌് ഗുണകരമല്ലെന്നും മൈദയുടെ […]
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്‍റെ […]
പ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തി: കണ്ണന്താനം
ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്നും കണ്ണന്താനം പറയുന്നു. നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ […]









