തിരുവനന്തപുരം : കേരളത്തിന്‍റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ തകര്‍ക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ബിജെപി സ്വീകരിച്ചിരുന്നത്. പ്രളയദുരിതം പറഞ്ഞ് രാജ്യങ്ങളില്‍ പോയി മന്ത്രിമാര്‍ യാചിക്കേണ്ടെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവകേരള നിര്‍മ്മാണ ധനസമാഹാരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്‍റെത് സംസ്ഥാനത്തിനെതിരായ നീക്കമാണ്. കേരളത്തോട് കേന്ദ്രത്തിന് പ്രത്യേക നിലപാടാണ്. കേന്ദ്രനിലപാടിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. ആദ്യം സന്ദര്‍ശിച്ചപ്പോള്‍ വളരെ […]
Tag: kerala government
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നല്‍കുമോ എന്ന ചോദ്യത്തിന് അക്കാര്യം അവരല്ലേ തീരുമാനിക്കുന്നതെന്ന് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതി […]
ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനായി; രേഖകള്‍ പുറത്തു
തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണ് ബ്രൂവറികള്‍ റദ്ദാക്കിയത് എന്ന രേഖകള്‍ പുറത്തു. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ന്നതായി തെളിഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണ് നടപടിയെന്നാണ് ഉത്തരവിലെയും വാദം. നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു . ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണെന്നുള്ള സര്‍ക്കാര്‍ രേഖയാണ് പ്രമുഖ മാധ്യമത്തിന് ലഭിച്ചത്. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും.
സാലറി ചലഞ്ച് പാളിയാലെന്താ ബക്കറ്റ് ചലഞ്ച് തുടങ്ങുവല്ലേ; സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍
സംസ്ഥാനസര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി. […]
നമ്പി നാരായണന് നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൈമാറി
ഐഎസ്ആര്‍ഓ ചാരക്കേസ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്ന സുപ്രീം കോടതി വിധി. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് നമ്പി നാരായണന് നഷ്ടപരിഹാരതുക വിതരണം ചെയ്ത ചടങ്ങ് Posted by Chief Minister's Office, […]
ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി
തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലയെന്നും അദ്ദേഹം പറഞ്ഞു. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ് ഈ […]
ഇന്ധന വില കുറയ്ക്കില്ലെന്ന് കേരളം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച എക്സൈസ് തീരുവ മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്പോള്‍ സംസ്ഥാനം വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. 1.50 രൂപ എക്സൈസ് തീരുവയും ഒരു രൂപ എണ്ണക്കന്പനികളും കുറച്ച് ഇന്ധന വില ലിറ്ററിന് 2.50 രൂപ കേന്ദ്രം കുറച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം തീരുവ കുറച്ച മാതൃകയില്‍ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് […]
ഓഖി; മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെടുകയും കാണാതാവുകയോ ചെയ്ത 42 തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി സര്‍ക്കാര്‍. മത്സ്യഫെഡിന്‍റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേരും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഒരാളെയുമാണ് ജോലിയ്ക്കായ് നിയമിച്ചത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൈമാറി. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്ക് മുട്ടത്തറ ഫാക്ടറിയിലും ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ രുഗ്മിണിക്ക് കണ്ണൂര്‍ ഫാക്ടറിയിലുമാണ് ജോലി നല്‍കിയത്. […]
റിവ്യൂ ഹര്‍ജിക്കില്ല; ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നത് സുപ്രീം കോടതിയുടെ വിധിയാണ്. കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വിധി ഉടന്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിധാനത്ത് സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും […]
പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല
പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.










