പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍. എഴുതി തയ്യാറാക്കിയ 12 പേജുള്ള കുറിപ്പ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കോടതിവിധി വരാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റ് വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. […]
Tag: kerala government
ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന പ്രസ്താവനയാണ് രമേശ് ചെന്നിത്തല തള്ളിയത്. കെ സുധാകരന്‍റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ രാവിലെ യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേക […]
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ നടക്കും നാളെ നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. അതേസമയം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് […]
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഹൈക്കോടതി വിധി മാനിക്കാത്തതെന്ത്?: ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ലക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. റോഡുകളിലും മറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം […]
പിണറായി സര്‍ക്കാര്‍ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുകയാണോ?: വി ടി ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് തയ്യാറകാത്തതെന്ന് എംഎല്‍എ വിടി ബല്‍റാം. അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും […]
പ്രളയബാധിതര്‍ക്ക് ദുരിതം; സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി
ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ക്കാണ് ആപ്ലിക്കേഷന്‍ തുറക്കാനാകാത്തത്. പ്രളയം മുഖേന തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ആപ്പ് മുഖേന ശേഖരിക്കാനായി സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശിലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിലും വളണ്ടിയര്‍മാര്‍ക്ക് എത്താനായില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിത്വത്തിലായി. എന്നാല്‍ […]
മണ്‍വിള തീപിടുത്തം; രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്‍വിളയിലുണ്ടായ തീപിടുത്തത്തില്‍ സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്‌ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ: ”ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച […]
ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി
കൊച്ചി : ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി താല്‍ക്കാലികമായി തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 13 ന് സുപ്രിംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതുവരെ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ചത് സുപ്രീംകോടതിയാണ്. അതില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായ പരിമിതിയുണ്ട്. മാത്രമല്ല, റിവ്യൂ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നും […]
സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും കോടതി ചോദിച്ചു. റോഡുകളില്‍ ഇനി ജീവന്‍ പൊലിയരുത്. ദീര്‍ഘ വീഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ പെട്ടന്ന് തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. […]
ചെകുത്താനും കടലിനും ഇടയിലാണ് സര്‍ക്കാര്‍: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും ഇടലിയാണ് സര്‍ക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് ഭക്തരുടെ വേഷത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വിധിക്കെതിരെ സമരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നു. ഫാസിസം അഴിഞ്ഞാടുകയാണ്. ദേവസ്വംബോര്‍ഡ് യോഗം ചേരുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു.









