ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നല്‍കുമോ എന്ന ചോദ്യത്തിന് അക്കാര്യം അവരല്ലേ തീരുമാനിക്കുന്നതെന്ന് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നിയമ നിര്‍മാണം നടന്നാനും ഉദ്ദേശിക്കുന്നില്ല. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. 1991-ല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉള്‍പ്പടെ പാലിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ സുപ്രീംകോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഉത്തരവിട്ടു. അപ്പോള്‍ സര്‍ക്കാര്‍ ആ വിധിക്കൊപ്പം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*