ചികിത്സക്ക് ശേഷം മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് മധ്യത്തോടെ പോകാനിരുന്ന യാത്ര പ്രളയക്കെടുതികള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു.

 

 

prp

Related posts

Leave a Reply

*