ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബന്ധുനിയമന കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ന​​​ട​​​ത്തി​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​ക്കു​​​ന്ന​​​തു ധാ​​​ര്‍​​​മി​​​ക​​​മ​​​ല്ലെ​​​ന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനിന്നത്.

ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു. രാജിവെക്കുന്ന സമയത്ത് കൈവശം വെച്ചിരുന്ന വ്യവസായം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. ഇ​​​​ന്നു ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​ല്‍ ഇ.​​​​പി.​​​​ ജ​​​​യ​​​​രാ​​​​ജ​​​​ന്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

prp

Related posts

Leave a Reply

*