തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം കുറ്റം തെളിയിക്കുന്നതിന് മര്‍ദന മുറകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനും കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ സ്ഥാപിക്കും. രാത്രിദൃശ്യങ്ങള്‍ ഉള്‍പ്പെടെ പതിയുന്ന എച്ച്‌ഡി കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. ഒരു മാസത്തെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള സംവിധാനവും […]
Tag: kerala government
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്തത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ കോളേജിന്‍റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.
ഇന്ധനനികുതി കുറയ്ക്കില്ല: തോമസ് ഐസക്
തിരുവനന്തപുരം: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ പതിമൂന്ന് തവണയാണ് വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു. […]
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തല്‍കാലം അടച്ചുപൂട്ടില്ലെന്ന് ; സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500-ഓളം സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചു പൂട്ടണമെന്ന പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.
കേരളത്തില്‍ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും
തിരുവനനതപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റം മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ മഴയുടെ അളവില്‍ […]
അദ്ധ്യാപകന്‍റെ വത്തക്കാ പരാമര്‍ശം; വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ.ബാലനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. വത്തക്ക പരാമര്‍ശത്തിന്‍റെ പേരില്‍ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ നടപടിയുണ്ടാകൂ എന്നും കേസെടുത്തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ […]
സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി ഇന്‍ഷുറന്‍സ് പരിധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ മികച്ച ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുന്ന 141 സ്കൂളുകളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ തറക്കല്ലിടല്‍ ഉത്സവങ്ങള്‍ നടത്തും. […]
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനെന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് പിണറായി വിജയന്‍ യോഗത്തില്‍ വച്ചത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍കൊണ്ടു മാത്രമേ […]
സംസ്ഥാനത്തെ ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ക്ക് പൂട്ട് വീഴും
ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഈ അധ്യയനവര്‍ഷം അംഗീകാരമില്ലാത്തതിന്‍റെ പേരില്‍ സംസ്ഥാനത്തെ ആറായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് പൂട്ടുവീഴാനൊരുങ്ങുമ്പോള്‍ സുപ്രീംകോടതി നിലപാടില്‍ കണ്ണുംനട്ട് അണ്‍എയ്ഡഡ് സ്ക്കൂളുകള്‍. പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കം തുടങ്ങുകയും ചെയ്യേണ്ട ഘട്ടത്തില്‍ സ്കൂള്‍ മാനേജുമെന്‍റുകളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും കോടതി നിലപാട് കാത്ത് നില്‍ക്കുകയാണ്. സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒന്‍പതിന് കോടതി പരിഗണിക്കും. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂളുകള്‍ പൂട്ടുന്നത്. […]
സംസ്ഥാനത്ത് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പൂട്ടിയ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും 149 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉടന്‍ തുറക്കുക. അഞ്ച് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കിട്ടുന്നമുറയ്ക്ക് ബാറുകള്‍ അനുവദിക്കും. 500 കള്ളുഷാപ്പുകളും തുറക്കും. കൂടാതെ കെ.ടി.ഡി.സിയുടെ കീഴില്‍ 500 ബിയര്‍ പാര്‍ലറുകളും തുറക്കും. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡവും നിശ്ചയിക്കും. അതിനിടെ, പുതിയ മദ്യനയം തയാറാക്കുന്നതിന്‍റെ പണിപ്പുരയിലേക്ക് എക്സൈസ് വകുപ്പ് കടന്നു. 15നകം നയം തയാറാക്കി നിയമവകുപ്പിന് കൈമാറണമെന്നാണ് നിര്‍ദേശം. 31ന് മുന്‍പ് […]










