കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങനീര് നല്‍കിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും സമരപ്പന്തലിലെത്തിയിരുന്നു. അതേസമയം, സിബിഐ അന്വേഷണം […]
Tag: kerala government
ലോട്ടറി വില്‍പ്പനക്കാരും ഇനി യൂണിഫോമിലേക്ക്
കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ യൂണിഫോമിലേക്ക്. ലോട്ടറി വില്‍പ്പനക്കാര്‍ ഓവര്‍കോട്ട് യൂണിഫോം അണിഞ്ഞുതുടങ്ങി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനി മുതല്‍ ലോട്ടറി വില്‍പ്പനക്കാരെത്തുക.. കുങ്കുമ നിറത്തിലാണ് ഓവര്‍കോട്ട്. യൂണിഫോമിനൊപ്പം പ്രത്യേക കുടകളും നല്‍കുന്നുണ്ട്. കൊച്ചി മെട്രോയില്‍ ഉള്‍പ്പെടെ യൂണിഫോം തയ്യറാക്കിയ കുടുംബശ്രീയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരുടെ യൂണിഫോമും തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീയ്ക്ക് നല്‍കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്ഷേമ നിധി അംഗങ്ങളായ 50,000 പേര്‍ക്ക് യൂണിഫോം ലഭ്യമാക്കും. ജില്ലാ […]
സ്കൂളില്‍ പോകാന്‍ ഇനി വാക്സിനെടുക്കണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. പുതിയ ആരോഗ്യ നയത്തില്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശുപാര്‍ശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന്‍ വേണമെന്നും നിര്‍ദേശം […]
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ഇനി ആശ്വസിക്കാം
തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.പെന്‍ഷന്‍കാര്‍ […]
ബസ് സരം പൊളിയുന്നു; ചിലയിടങ്ങളില്‍ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി. മറ്റ് ജില്ലകളിലും ബസുകള്‍ ഓടിതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യബസുകളുടെ സമരത്തില്‍ ബസുടമകള്‍ക്കിടയില്‍ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുമുണ്ട്. ആദ്യം ബസുകള്‍ ഓടിക്കാതിരിക്കുന്നതിന് കാരണം വിശദമാക്കാന്‍ ബസുമടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യക്തമായ കാരണം ഇല്ലാതെ സര്‍വീസ് നടത്താതിരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രി […]
സ്വകാര്യ ബസ് സമരം: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി […]
സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടിവരും: എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്കാര്‍ വലിയ ദുരിതത്തിലാണ്. ഇതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ് ഉടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ഞായറാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ […]
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ബജറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വര്‍ധന. ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു രൂപ വര്‍ദ്ധിപ്പിക്കാനെ പറ്റൂവെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ […]
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടുപ്രകാരം മിനിമം ചാര്‍ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. അതേസമയം തുടര്‍ച്ചയായുള്ള ഡീസലിന്‍റെ വില വര്‍ദ്ധനവ് കാരണം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ പുതിയ നിരക്കിന്‍റെ 25 ശതമാനമാകും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് . വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റര്‍ […]
ജേക്കബ് തോമസിന്‍റെ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്‍റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. 2010 ല്‍ […]










