കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് തീരപ്രദേശത്ത് തന്നെ സുരക്ഷിതമായി മാറിതാമസിക്കുന്നതിനായി വീടൊരുക്കാന്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കടല്‍ക്ഷോഭം നേരിടുന്നതിനുള്ള കേന്ദ്രസഹായം ഇപ്പോള്‍ കുറവാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം ചെറുക്കുന്നതിനുള്ള ടെട്രാപോള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാവുകയും ഇതുമൂലം നിരവധി മല്‍സ്യ ത്തൊ‍ഴിലാളികള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കടല്‍ക്ഷോഭം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി സഹായിക്കണം. ഇപ്പോ‍ഴത്തെ മാനദണ്ഡമനുസരിച്ച്‌ ചെറിയതുകയാണ് നഷ്ടപരിഹാരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്.

 

 

prp

Related posts

Leave a Reply

*