പാനൂരില്‍ 2 സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

:  പാനൂര്‍ പൂത്തൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേരാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച  നൗഫലിനും വെട്ടേറ്റു. ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി […]

ജ​റു​സ​ലേ​മി​നെ ഇ​സ്ര​യേ​ല്‍ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; പ്രതിഷേധവുമായി ലോകം;

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക ജ​റു​സ​ലേ​മി​നെ ഇ​സ്ര​യേ​ല്‍ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. എ​ന്നാ​ല്‍ യു​എ​സ് എം​ബ​സി ടെ​ല്‍ ​അ​വീ​വി​ല്‍​നി​ന്ന് ഉ​ട​ന്‍ ത​ന്നെ ജ​റു​സ​ലേ​മി​ലേ​ക്കു മാ​റ്റാ​ന്‍ ആ​ലോ​ച​ന​യി​ല്ലെ​ന്നും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച്‌ ട്രം​പ് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ള്‍. യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്‍റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്‍കി. ഇതോടെ അമേരിക്കയ്ക്ക് […]

ഫഹദിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രം ‘വേലൈക്കാരന്‍’ ;മോഷന്‍ പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരന്‍’ 22ന് തിയേറ്ററുകളിലെത്തുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക. പ്രകാശ് രാജ്, സ്നേഹ, തമ്പി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ […]

 ‘കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ’; കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് ‘കുമ്മനാന’ എന്ന പേര് ട്രോളന്‍മാര്‍ക്കിടയില്‍ ആഘോഷമായത്. എന്നാല്‍ ഇപ്പോള്‍ കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. ‘കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ’ എന്നാണ് ഗെയിമിന്‍റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്‍റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല. വ്യാഴാഴ്ചയാണ് […]

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ  അകമ്പടി വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മേവാനിയുടെ കാറിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്‍റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേവാനിക്ക് പരിക്കേറ്റിട്ടില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ […]

ഓഖി; 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേന ഇവരെ ലക്ഷദ്വീപ് തീരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി. കൂടുതല്‍ തിരച്ചിലിനായി നാവികസേനയുടെ കല്‍പേനി എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക്   തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയോടൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടെ ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ല്‍​പെ​ട്ട് ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ന്‍ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു […]

ഇറ്റാലിയന്‍ കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’- VIDEO

റോം:  കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’ (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ  വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലിലാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. സാന്‍ റെമോ ഹാര്‍ബറിലാണ് ഇതു ദൃശ്യമായത്. പിന്നീട് വാട്ടര്‍ സ്പൗട്ട് ചുഴലിക്കാറ്റായി മാറി. ഇതു നഗരത്തില്‍ വീശിയടിക്കുകയും ചെയ്തു എന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ചുഴലിക്കാറ്റില്‍ അനവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങളും തകര്‍ന്നു. ആളുകള്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് കണ്ടവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ […]

ബാബ്റി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് […]

സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്

കൊച്ചി : ഇന്ന്‍ സ്വര്‍ണത്തിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വില കുറഞ്ഞു. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ചൊവാഴ്ച്ചത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമില്ല. ആഗോള വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് വില. എന്നാല്‍ വെള്ളിവില കിലോഗ്രാമിന് 100 രൂപ കുറഞ്ഞ് 40,600 ല്‍ വ്യാപാരം തുടരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധനവുണ്ടാവാത്തത് എന്നാണ് […]

ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ അറബ് നാട്ടില്‍ ഒരു എതിരാളി എത്തുന്നു

ജിദ്ദ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതി ഉണ്ടായിരുന്ന ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ‘കിങ്ഡം ടവര്‍’ എന്ന പേരില്‍ പുതിയ കെട്ടിടം വരുന്നു. അതും  വരുന്നത് അറബ് നാട്ടില്‍ തന്നെ.  ഈ കെട്ടിടം നിര്‍മിക്കാനായി ഒരുങ്ങുന്നത് സൗദി അറേബ്യയാണ്. ജിദ്ദയിലാണ് കിങ്ഡം ടവര്‍ നിര്‍മിക്കുക. 3280 അടി ഉയരത്തിലാണ് കിങ്ഡം ടവര്‍ ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരം 2722 അടിയാണ്.  ബുര്‍ജ് ഖലീഫ പൂര്‍ത്തിയായത് 1.5 ബില്ല്യണ്‍ ചെലവിട്ടാണെങ്കില്‍ 1.2 ബില്ല്യണില്‍ കിങ്ഡം ടവര്‍ പണി പൂര്‍ത്തിയാകുമെന്നാണ് […]